ആറ്റുകാല്‍ പൊങ്കാല; ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകനയോഗം; ഫെബ്രുവരി 20നകം ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം

Spread the love

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അവലോകനയോഗം.

video
play-sharp-fill

ഈ മാസം 20നകം എല്ലാ വകുപ്പുകളും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കണം. ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കല്‍ ടീമുകളെ നിയോഗിക്കും.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ മൊബൈല്‍ ഫുഡ് യൂണിറ്റുകള്‍, കുടിവെള്ള പ്രശ്നമുണ്ടാകാരിക്കാനുളള മുന്‍കരുതല്‍ തുടങ്ങിയവ ഉണ്ടാകും. ആറ്റുകാല്‍ ട്രസ്റ്റിന്‍റെ കൊടി തോരണങ്ങളെ അനുവദിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയര്‍ വി വി രാജേഷും, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. അടുത്ത അവലോകനയ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഈ മാസം 20ന് ചേരും.