പൊങ്കാല കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും മാലിന്യം നീക്കിയില്ല; സിപിഎം -ബിജെപി പോര് കടുക്കുന്നു; മാലിന്യം നീക്കിയില്ലെങ്കില്‍ ഡിവൈഎഫ്‌ഐ ഇറങ്ങുമെന്ന് വെല്ലുവിളി

Spread the love

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും സിപിഎം -ബിജെപി പോര് തീരുന്നില്ല.

video
play-sharp-fill

നഗരത്തിലെ മാലിന്യ നീക്കം പൂർത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ ആറ്റുകാല്‍ കൗണ്‍സിലർ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്നും മാലിന്യം നീക്കിയില്ലെങ്കില്‍ ഡിവൈഎഫ്‌ഐ ഇറങ്ങി വൃത്തിയാക്കുമെന്നാണ് വെല്ലുവിളി.

സിപിഎം രാഷ്ട്രീയം കളിക്കുന്നെന്നാണ് കോർപ്പറേഷന്റെ ആരോപണം. ആദ്യം കുടിവെള്ളക്ഷാമം, പിന്നെ പാർക്കിംഗ് ഫീ പ്രശ്നം- ഇപ്പോള്‍ മാലിന്യ നീക്കം. പൊങ്കാല കഴിഞ്ഞ രാത്രി തന്നെ, നഗരം ക്ലീൻ ക്ലീനാക്കിയെന്നായിരുന്നു കോർപ്പറേഷന്റെയും ബിജെപിയുടെയും അവകാശവാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ പലയിടങ്ങളിലും മാലിന്യനീക്കം പൂർത്തിയായിട്ടില്ല. ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് ഇപ്പോഴും മാലിന്യം നിറഞ്ഞുകവിഞ്ഞു കിടക്കുന്നു. മാലിന്യ നീക്കം പൂർത്തിയാക്കത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി കൗണ്‍സിലർ ശ്രുതിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്‌ നടത്തിയത്.

നഗരത്തില്‍ നിന്ന് ശേഖരിച്ച മാലിന്യം പൊതുസ്ഥലങ്ങളില്‍ കൂട്ടിയിട്ടിരിക്കുകയണെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ഡിവൈഎഫ്‌ഐയുടേത് വെറും രാഷ്ട്രീയ ആരോപണമെന്നാണ് മേയറുടെ പ്രതികരണം.