video
play-sharp-fill

ആറ്റുകാൽ പൊങ്കാല; സ്പെഷ്യൽ ട്രെയിൻ സർവ്വീസുകൾ അനുവദിച്ചു;  തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക സ്റ്റോപ്പുകളും കോച്ചുകളും

ആറ്റുകാൽ പൊങ്കാല; സ്പെഷ്യൽ ട്രെയിൻ സർവ്വീസുകൾ അനുവദിച്ചു; തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക സ്റ്റോപ്പുകളും കോച്ചുകളും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍. നിലവില്‍ സര്‍വ്വീസുളള ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പ് അനുവദിച്ചതായും തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അറിയിച്ചു.

തിങ്കളും ചൊവ്വയും മൂന്ന് അണ്‍ റിസേര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് കൂടുതല്‍ സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകളും അനുവദിക്കും. പൊങ്കാല ദിസവം രാവിലെ എറണാകുളത്ത് നിന്നും പുലര്‍ച്ചെ 1.45 ന് പുറപ്പെടുന്ന ട്രെയിന്‍, അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 3.30 ന് തിരുവനന്തപുരത്ത് നിന്നും തിരിക്കുന്ന സര്‍വ്വീസ്, തിരുവനന്തപുരം-നാഗര്‍കോവില്‍ ട്രെയിന്‍ എന്നിവയ്ക്കാണ് കൂടുതല്‍ സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍ അനുവദിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസിന് പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍ എന്നീ സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചു. തിങ്കളാഴ്ചത്തെ മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് പരവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ നിര്‍ത്തും. ഇതിന് പുറമെ മുംബൈ-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസിനും മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിനും അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.