
കോട്ടയം ആർപ്പൂക്കരയിൽ അടഞ്ഞു കിടന്ന വീട്ടിൽ നിന്നും പണം മോഷ്ടിച്ചു; പ്രതി പിടിയിൽ
കോട്ടയം: അടഞ്ഞു കിടന്ന വീട്ടിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ.
ആർപ്പൂക്കര വില്ലേജിൽ കരിപ്പൂത്തട്ട് ഭാഗത്ത് ഇരുപേരുംപത്തിൽ വീട്ടിൽ ശരത് മോഹൻ (20 ) ആണ് അറസ്റ്റിലായത്.
ആർപ്പൂക്കര കരിപ്പൂത്തട്ട് ഭാഗത്തുള്ള കരിവേലി വീട്ടിൽ അലമാരക്കുള്ളിൽ തടി കൊണ്ടുള്ള പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന 45000 രൂപാ വില വരുന്ന സ്വർണ്ണാഭരണങ്ങൾ ആണ് മോഷണം പോയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗർ പോലീസിന്റെ അന്വേഷണത്തിൽ ഇന്നലെ വൈകിട്ടോടെ പ്രതികെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗാന്ധിനഗർ എസ് എച്ച് ഒ ശ്രീജിത്ത് ടി, എസ് ഐഅനുരാജ്, സിപിഒമാരായ ലിബിൻ, ശ്രീനിഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കൃത്യമായ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയത്.
Third Eye News Live
0