video

00:00

ആർപ്പൂക്കരയിൽ വീട്ടിൽ മദ്യക്കച്ചവടം  നടത്തിയിരുന്നയാൾ എക്സൈസിൻ്റെ പിടിയിൽ : ഇയാളിൽ നിന്ന് 4 ലിറ്റർ മദ്യവും, മദ്യം വിറ്റ വകയിൽ ലഭിച്ച പണവും കണ്ടെടുത്തു

ആർപ്പൂക്കരയിൽ വീട്ടിൽ മദ്യക്കച്ചവടം  നടത്തിയിരുന്നയാൾ എക്സൈസിൻ്റെ പിടിയിൽ : ഇയാളിൽ നിന്ന് 4 ലിറ്റർ മദ്യവും, മദ്യം വിറ്റ വകയിൽ ലഭിച്ച പണവും കണ്ടെടുത്തു

Spread the love

ആർപ്പൂക്കര : നാളുകളായി വീട്ടിൽ മദ്യക്കച്ചവടം നടത്തിയിരുന്നയാൾ എക്സൈസിന്റെ പിടിയിൽ.  ആർപ്പൂക്കര മണലേ പറമ്പ് സ്വദേശി സാബു എ. എൻ (60) നെയാണ് എക്സെസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ അരുൺ സി ദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്.

ഇയാളിൽ നിന്നും 4 ലിറ്റർ മദ്യവും മദ്യം വിറ്റ പണവും കണ്ടെടുത്തു. ഇയാൾ സ്വന്തം വീട്ടിൽ വച്ചായിരുന്നു മദ്യക്കച്ചവടം നടത്തിയിരുന്നത്.

ഇയാൾ ഇരുപത്തിനാല് മണിക്കൂറും മദ്യവില്പനടന്നിരുന്നതിനാൽ ഇവിടേക്കെത്തുന്ന  മദ്യപൻമാർ പ്രദേശവാസികൾക്ക് ശല്യമായതോടെ നാട്ടുകാർ ചേർന്ന് പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ  ആർ ബിനോദ്, എം. നൗഷാദ്, പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർ പ്രശോഭ് കെ വി , വനിത സിവിൽ എക്സൈസ് ഓഫീസർ നോബി ടി , എക്സൈസ് ഡ്രൈവർ ബിബിൻ ജോയ് എന്നിവർ പങ്കെടുത്തു.