ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിൽ എത്തും ; ക്യാമ്പസുകളിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്‌എഫ്‌ഐ വെല്ലുവിളി നിലിനില്‍ക്കുന്നു ; കനത്ത സുരക്ഷയൊരുക്കി പൊലീസ്.

Spread the love

 

കോഴിക്കോട് : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കോഴിക്കോടെത്തും, സര്‍വകലാശാലയിൽലാണ് താമസം.കനത്ത സുരക്ഷയൊരുക്കി പൊലീസ്. ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസില്‍ ആണ് ഗവര്‍ണര്‍ തങ്ങുക. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കൊണ്ടോട്ടി പൊലീസ് ഒരുക്കിയിട്ടുള്ളത്.

 

 

 

 

 

കൊണ്ടോട്ടി ഡിവൈഎസ്പിക്ക് ആണ് സുരക്ഷാ ചുമതല. വൈകിട്ട് 6.30ന് കരിപ്പൂരില്‍ വിമാനം ഇറങ്ങുന്ന ഗവര്‍ണര്‍, റോഡ് മാര്‍ഗ്ഗം യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ എത്തും. ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയാണ് ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി. മൂന്നുദിവസം ഗവര്‍ണര്‍ ക്യാമ്പസിൽ തങ്ങും.