അസം സ്വദേശിയായ വ്ലോഗറെ കൊലപ്പെടുത്തി ഒളിവിൽ പോയ മലയാളി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

 

ബെംഗളൂരു: ഇന്ദിര നഗർ കൊലക്കേസ് പ്രതി കണ്ണൂർ തോട്ടട സ്വദേശി ആരവ് (21) ഹാനോയ് പോലീസ് പിടിയിൽ. അസം സ്വദേശിയായ വ്ളോഗർ മായ ഗൊഗോയിയെ (19) കൊലപ്പെടുത്തിയ ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. നിലവിൽ ആരവ് ഉത്തരേന്ത്യയിലുള്ളതായാണ് പോലീസിന് ലഭിച്ച വിവരം. എന്നാൽ എവിടെ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തതയില്ല.

video
play-sharp-fill

 

ബെംഗളൂരുവിൽ നിന്ന് നവംബ‍ 26-ന് രാവിലെയാണ് പ്രതി രക്ഷപ്പെട്ടത്. മജസ്റ്റിക് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് പ്രതിയുടെ സിസിറ്റിവി ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. സംഭവ ദിവസം തന്നെ ആരവ് സംസ്ഥാനം വിട്ടെന്ന് പോലിസ് പറഞ്ഞു.

 

കേസിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണമെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ബംഗളുരു ഈസ്റ്റ്‌ ഡിസിപി ഡി ദേവരാജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മായയുമായി ആറു മാസത്തോളമായി അടുപ്പത്തിലായിരുന്നു ആരവ്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഇരുവരുടേയും ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.