play-sharp-fill
സൈനീക ബഹുമതികളോടെ പൈലറ്റ് വശിഷ്ഠന് രാജ്യത്തിന്റെ യാത്രാമൊഴി; ഒട്ടു പതറാതെ ഭാര്യയും സഹപ്രവര്‍ത്തകയുമായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ആരതി

സൈനീക ബഹുമതികളോടെ പൈലറ്റ് വശിഷ്ഠന് രാജ്യത്തിന്റെ യാത്രാമൊഴി; ഒട്ടു പതറാതെ ഭാര്യയും സഹപ്രവര്‍ത്തകയുമായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ആരതി

സ്വന്തം ലേഖകന്‍

ഛണ്ഡീഗഢ്: ജമ്മുകശ്മീരിലെ ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച വ്യോമസേനാ പൈലറ്റും സ്‌ക്വാഡ്രണ്‍ ലീഡറുമായ സിദ്ധാര്‍ത്ഥ് വശിഷ്ടിന് പൂര്‍ണ്ണ സൈനിക ബഹുമതികളോടെ യാത്രാമൊഴി. ഭാര്യയും സഹപ്രവര്‍ത്തകയുമായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ആരതി സിങ് ഭര്‍ത്താവിന്റെ മൃതദേഹത്തിന് മുന്നില്‍ പതര്‍ച്ചയില്ലാതെ നിലയുറപ്പിച്ചത് ശ്രദ്ധേയമായി.

കരച്ചില്‍ അടക്കി നിര്‍ത്തി സധൈര്യം സിദ്ധാര്‍ത്ഥ് വശിഷ്ടിന്റെ ഭൗതിക ശരീരത്തിന് മുന്നില്‍ നില്‍ക്കുന്ന ആരതി സിങിന്റെ ചിത്രത്തിന് വന്‍ പ്രചാരമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരതി സിങിനൊപ്പം സൈനിക ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു. പ്രളയകാലത്ത് കേരളത്തിലെത്തിയ വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തന സംഘത്തില്‍ സിദ്ധാര്‍ത്ഥും ഉണ്ടായിരുന്നു. ഈ സേവനത്തിന് കഴിഞ്ഞ മാസം അദ്ദേഹത്തിന് അംഗീകാരവും ലഭിച്ചിരുന്നു.

പുല്‍വാമ ഭീകരക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടയിലാണ് ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് സിദ്ധാര്‍ത്ഥടക്കം ആറ് വ്യോമസേന ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടത്.

31-കാരനായ സിദ്ധാര്‍ത്ഥ് തന്റെ കുടുംബത്തിലെ സൈന്യത്തിലെത്തുവന്ന നാലാം തലമുറ അംഗമാണ്. 2010-ലാണ് അദ്ദേഹം വ്യോമസേനയില്‍ ചേരുന്നത്