കേരളത്തിൽ എഎപി അക്കൗണ്ട്തുറന്നു: കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാർഡിൽ എൽഡിഎഫ് ,യുഡിഎഫ് മുന്നണികളെ തോൽപിച്ച് ബീനാ കുര്യനാണ് വിജയിച്ചത്:

Spread the love

സ്വന്തം ലേഖകൻ
തൊടുപുഴ: കേരളത്തില്‍ ആദ്യമായി ആം ആദ്മി പാർട്ടി അക്കൗണ്ട് തുറന്നു.
തൊടുപുഴ നിയോജക മണ്ഡലത്തിലെ കരിങ്കുന്നം പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ഇടതു മുന്നണിയെയും അട്ടിമറിച്ചാണ് എ.എ.പി ആദ്യമായി തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വിജയം നേടിയത്.

കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ത്ഥി ബീനാ കുര്യന്‍ ആണ് വിജയിച്ചത്.

 

കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റ് ആയിരുന്നു. എ.എ.പി സ്ഥാനാര്‍ത്ഥിക്ക് 202 വോട്ടുകള്‍ ലഭിച്ചപ്പോള്‍;യു ഡി എഫിന് 198 വോട്ടും .എല്‍ ഡി എഫിന് 27 വോട്ടും ലഭിച്ചു നാല് വോട്ടിന്റെ നിര്‍ണ്ണായക ഭൂരിപക്ഷമാണ് ലഭിച്ചത് .
ബീനാ കുര്യനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഭിനന്ദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group