കടുത്തുരുത്തി ആപ്പാഞ്ചിറയിൽ പിക്കപ് വാനില്‍ കൊണ്ടുവന്ന ഇരുമ്പ് പൈപ്പ് കെട്ടഴിഞ്ഞ് കാറിനുള്ളിലേക്ക് ഇടിച്ചുകയറി; കാര്‍ ഓടിച്ചിരുന്ന അധ്യാപിക അദ്ഭുതകരമായി രക്ഷപ്പെട്ടു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കടുത്തുരുത്തി: അശ്രദ്ധമായി മിനി വാനില്‍ കെട്ടിവച്ചു കൊണ്ടുവന്ന പൈപ്പ് ഇറക്കത്തില്‍ പുറത്തേക്കു തെറിച്ച്‌ എതിര്‍ദിശയില്‍നിന്നെത്തിയ കാറിനുള്ളിലേക്കു ഇടിച്ചുകയറി.

കാര്‍ ഓടിച്ചിരുന്ന അധ്യാപിക അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.15 ഓടെ ആപ്പാഞ്ചിറ മേല്‍പ്പാലത്തിലാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയോലപ്പറമ്പ് ഡിബി കോളജ് അധ്യാപി കയായ കീഴൂര്‍ മംഗലത്ത് വീട്ടില്‍ സിത്താര (44) ആണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. തലയോലപ്പറമ്പ് ഭാഗത്തുനിന്നുവന്ന മിനി വാന്‍ ആപ്പാഞ്ചിറ റെയില്‍വേ മേല്‍പാലം ഇറങ്ങുന്നതിനിടെ കെട്ടഴിഞ്ഞ് വാഹനത്തിന്‍റെ മുകളിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പുകള്‍ മുന്നിലേക്കു തെറിക്കുകയായിരുന്നു.

ഈ സമയം എതിര്‍ദിശയിലൂടെയെത്തി റോഡ് തിരിഞ്ഞു പോവുകയായിരുന്ന കാറിന്‍റെ സൈഡ് ഗ്ലാസ് തകര്‍ത്തു പൈപ്പുകള്‍ അകത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിന്‍റെ ഗ്ലാസുകളും ഡോറും സീറ്റും തകര്‍ന്നു.

ഇടിച്ചുകയറിയ പൈപ്പുകള്‍ എടുത്ത് മാറ്റിയ ശേഷമാണ് കാര്‍ ഓടിച്ചിരുന്ന സിത്താരയെ പുറത്തിറക്കാന്‍ കഴിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.