video
play-sharp-fill
പ്രചാരണ വാഹനം കെട്ടി വലിച്ച് ആംആദ്മി; പെട്രോൾ വിലയിൽ വ്യത്യസ്ത പ്രതിഷേധം

പ്രചാരണ വാഹനം കെട്ടി വലിച്ച് ആംആദ്മി; പെട്രോൾ വിലയിൽ വ്യത്യസ്ത പ്രതിഷേധം

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ. പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥി രാജീവ് പള്ളത്തിന്റെ പ്രചാരണ വാഹനം കെട്ടിവലിച്ച് ആം ആദ്മി പ്രതിഷേധിച്ചു, രാവിലെ 10ന് ആരംഭിച്ച പ്രതിഷേധ പ്രചാരണം ജനശ്രദ്ധയാകർഷിച്ചു, ആംആദ്മി പാർട്ടി ചെങ്ങന്നൂരിന്റ ചരിത്രം മാറ്റി മറിയ്ക്കുമെന്ന് സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠൻ പറഞ്ഞു, പ്രതിഷേധ പ്രചാരണത്തിന് സി.ആർ നീലകണ്ഡൻ ,കെ.എസ് പത്മകുമാർ, വിനോദ് മേക്കോത്ത്, ഷൗക്കത്തലി എന്നിവർ നേതൃത്വം നല്കി