video
play-sharp-fill
ആനയിറങ്കൽ ഡാമിൽ കാണാതായ പഞ്ചായത്ത് അംഗം ജയ്സണിന്റെ മൃതദേഹം കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനായി തിരച്ചിൽ തുടരുന്നു

ആനയിറങ്കൽ ഡാമിൽ കാണാതായ പഞ്ചായത്ത് അംഗം ജയ്സണിന്റെ മൃതദേഹം കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനായി തിരച്ചിൽ തുടരുന്നു

 

ഇടുക്കി: ആനയിറങ്കൽ ഡാമിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. രാജകുമാരി പഞ്ചായത്ത് അംഗവും മഞ്ഞക്കുഴി സ്വദേശിയായ ജയ്സണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പം ഉണ്ടായിരുന്ന മോളയക്കുഴി സ്വദേശി ബിജുവിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

 

ഇന്നലെ വൈകുന്നേരത്തോടെ കുളിക്കാൻ ഇറങ്ങിയ ഇരുവരും ജലാശയത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഡാമിന്റെ കരയിൽ നിന്നും ഇരുവരുടെയും ഫോണും ചെരുപ്പും പേഴ്സും കണ്ടെത്തിയിട്ടുണ്ട്.

 

ഫയർഫോഴ്സും, പോലീസും വനം വകുപ്പും പ്രദേശവാസികളും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group