
കൊല്ലം: കൊട്ടാരക്കരയില്‍ ആനക്കൊമ്പില്‍ നിർമ്മിച്ച ദണ്ഡ് വില്‍ക്കാൻ ശ്രമിച്ച രണ്ടുപേരെ വനം വകുപ്പ് സംഘം പിടികൂടി.
കൊട്ടാരക്കര സ്വദേശി സുബുയും വെളിയം സ്വദേശി അരുണ്‍യുമാണ് അഞ്ചല്‍ റേഞ്ച് വനപാലകരുടെ പിടിയിലായത്.
ആനക്കൊമ്പ് വില്‍പ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടില്‍ നിന്നാണ് പ്രതികളെ ആനക്കൊമ്പില്‍ തീർത്ത ദണ്ഡുമായി പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘത്തിലെ മറ്റു അംഗങ്ങളെ തിരിച്ചറിഞ്ഞ് വനം വകുപ്പ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇടനിലക്കാരും വില്‍പ്പനയ്ക്കെത്തിയവരും ഉള്‍പ്പെടെ ചിലർ വനം വകുപ്പിൻ്റെ നീക്കം മനസ്സിലാക്കി രക്ഷപ്പെട്ടതായി സംശയിക്കുന്നു.
പ്രതികള്‍ നല്‍കിയ മൊഴിപ്രകാരം, ആനക്കൊമ്പ് സുബുവിന്റെ മുത്തച്ഛൻ ശ്രീലങ്കയില്‍ നിന്ന് എത്തിച്ചതാണ്. എന്നാല്‍ ഈ മൊഴിയുടെ വിശ്വാസ്യത വനം വകുപ്പ് പരിശോധിച്ചു അന്വേഷണം നടത്തി വരികയാണ്.



