
പാലാ: പാലാ മണ്ഡലത്തില്‍ 13 സ്ഥലത്ത് മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പാലാ മുന്‍സിപ്പാലിറ്റിയില്‍ പുത്തന്‍പള്ളിക്കുന്ന്, കാനാട്ടുപാറ, പാലാവാര്ഡുകളിലാണ് മത്സരിക്കുന്നത്. ളാലം ബ്ളോക്ക് പഞ്ചായത്തില്‍ കടനാട്, മുത്തോലി, വലവൂര്‍ വള്ളിച്ചിറഡിവിഷനുകളിലും മത്സരിക്കും. ഉഴവൂര്‍ ബ്ളോക്കിലെ രാമപുരം ഡിവിഷനിലും മത്സരിക്കും. കടനാട് പഞ്ചായത്തിലെ കൊടുമ്ബിടി, എലിക്കുളം പഞ്ചായത്ത് പൊതുകം കരൂര്പഞ്ചായത്ത് അല്ലാപ്പാറ, രാമപുരം പഞ്ചായത്തിലെ മേതിരി, പഴമല എന്നീ വാര്‍ഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു.
പൊതു ഫണ്ട് ദുര്‍വിനിയോഗം ചെയ്യാതെ അഴിമതി വിരുദ്ധ നിലപാട് സ്വീകരിച്ച് ജനക്ഷേമപരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്രസമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് തോപ്പില്‍, ജില്ലാ വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട്, ജോയികളരിക്കല്, രാജു താന്നിക്കല്‍, സിബി വരിക്കാനി, ജോസ് ചന്ദ്രത്തില്, ജൂലിയസ് കണിപ്പള്ളി, ജോസഫ്ചെങ്ങനാനിക്കല്, ക്രിസ് ജോര്‍ജ് കണ്ണംകുളം എന്നിവര്‍ പങ്കെടുത്തു.



