നിയമസഭാ തെരഞ്ഞെടുപ്പ്: തനിച്ച്‌ മത്സരിക്കാൻ ഒരുങ്ങി ആം ആദ്മി പാര്‍ട്ടി; കേജരിവാളിനെ കണ്ട് നേതാക്കള്‍

Spread the love

ന്യൂ ഡല്‍ഹി: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിച്ച്‌ മത്സരിക്കാൻ ഒരുങ്ങി ആം ആദ്മി പാർട്ടി. ഒറ്റയ്ക്ക് മത്സരിക്കാൻ സംസ്ഥാനനേതൃത്വത്തിന് പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കേജരിവാള്‍ അനുമതി നല്‍കി.

video
play-sharp-fill

ഇന്ത്യാ സഖ്യത്തില്‍നിന്ന് പിൻമാറിയശേഷം, മറ്റുപാർട്ടികളുമായി സഹകരിച്ചുള്ള തെരഞ്ഞെടുപ്പുസഖ്യങ്ങള്‍ വേണ്ടെന്നാണ് എഎപി നയം. ചർച്ചകള്‍ക്കായി എഎപി സംസ്ഥാനപ്രസിഡന്റ് വിനോദ് മാത്യു വില്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെത്തി കേജരിവാളിനെ കണ്ടത്. തദ്ദേശതെരഞ്ഞെടുപ്പില്‍ ജയിച്ച പാർട്ടിയുടെ ജനപ്രതിനിധികളെയും കേജരിവാള്‍ അഭിനന്ദിച്ചു.