സമയം പുലർച്ചെ 2.05: വീടിന്റെ പിൻവാതിൽ തകർത്ത് അകത്തു കയറി കള്ളൻ: അലമാര തപ്പി ഒന്നേകാൽ ലക്ഷത്തിന്റെ വളയെടുത്ത് മുങ്ങി: രക്ഷപ്പെട്ടെന്നു കരുതേണ്ട: ഇതെല്ലാം വീട്ടുടമ വിദേശത്തിരുന്ന് കണ്ടു: തെളിവ് സഹിതം പോലീസിൽ പരാതിനൽകി: ആലുവയിലെ മോഷ്ടാവ് താമസിയാതെ കുടുങ്ങും

Spread the love

ആലുവ: തോട്ടക്കാട്ടുകരയില്‍ പൂട്ടികിടക്കുന്ന വീട്ടിലെ മോഷണം വിദേശത്തായിരുന്ന വീട്ടുടമ സി.സി ടിവിയില്‍ കണ്ടെത്തി.

റോയല്‍ നഗറില്‍ കറുകപ്പാടത്ത് നസീറിന്റെ വീടിന്റെ പിൻവാതില്‍ തകർത്ത് അകത്തുകടന്ന മോഷ്ടാവ് അലമാരയിലുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷത്തോളം രൂപവരുന്ന വളയാണ് മോഷ്ടിച്ചത്.

അടച്ചിട്ടിരിക്കുന്ന വീട്ടില്‍ ഇടയ്ക്ക് നോട്ടക്കാരനെത്തുകയാണ് പതിവ്. വിദേശത്തുള്ള നസീറും കുടുംബവും സി.സി ടി.വി പരിശോധിക്കാറുണ്ട്. ഇത്തരത്തില്‍ പരിശോധിക്കുമ്പോഴാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പുലർച്ചെ 2.05 ന് മോഷ്ടാവ് അകത്തു കടക്കുന്ന ദൃശ്യം കണ്ടെത്തിയത്. നസീറിന്റെ പരാതിയില്‍ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.