
എറണാകുളം : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ മംഗല്യ വരദായിനിയായ ശ്രീപാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവതിന്ന് ഇന്ന് ആരംഭിക്കും. 2023 ഡിസംബർ 26 രാത്രി 8 മണി മുതൽ 2024 ജനുവരി 6 രാത്രി 8 മണി വരെ നടക്കും.
നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ദർശനത്തിനായി സാധാരണ ക്യൂ കൂടാതെ വെർച്വൽ ക്യൂ സംവിധാനവും ഉണ്ടായിരിക്കുന്നതാണ്. വെർച്വൽ ക്യു ബുക്കിങ് 2023 ഡിസംബർ 17 മുതൽ ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക, www.thiruvairanikkulamtemple.
ഒർജിനൽ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണ് പട്ടും താലിയും. വിവാഹത്തിന് മുൻപ് പട്ടും പുടവയും സ്വയംവര അർച്ചനയും മഹാദേവന് ധാരയും വഴിപാടായി സമർപ്പിച് പ്രാർത്ഥിക്കുന്നു . വിവാഹശേഷം പട്ടും താലിയും ഇണപ്പുടവയും വാൽക്കണ്ണാടിയും മഹാദേവന് ധാരയും ആണ് വഴിപാടായി നടത്തുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടും താലിയും ദേവിയുടെ തിരുനടയിൽ വച്ച് പ്രാർത്ഥിച്ചാൽ ദീർഘ മംഗല്യം ലഭിക്കുമെന്നുമാണ് വിശ്വാസവും അനുഭവവും. നടതുറപ്പ് വേളയിൽ മാത്രമാണ് ദേവിയുടെ നടയിൽ പട്ടും താലിയും നേരിട്ട് വയ്ക്കാൻ ഭക്തജനങ്ങൾക്ക് സാധിക്കുക.