
കോട്ടയം ആലുംമൂടിന് സമീപം കാറുകൾ കൂട്ടിയിടിച്ചു: 4 പേർക്ക് പരിക്ക്: അപകടം ഇന്ന് ഉച്ചയോടെ: പരിക്കേറ്റവർ ജില്ലാ ജനറൽ ആശുപത്രിയിൽ
കോട്ടയം: കോട്ടയം – കുമരകം റോഡിൽ ആലുംമൂടിന് സമീപം രണ്ടു കാറുകൾ കൂട്ടിയിടിച്ചു നാലുപേർക്ക് പരിക്കേറ്റു .ഇന്ന് ഉച്ചയോടെയാണ് അപകടം. പരിക്കേറ്റവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കാറുകൾ നേർക്കുനേർ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത് .
കോട്ടയത്ത് നിന്നും താഴത്തങ്ങാടി ഭാഗത്തേക്ക് പോയ കാറും എതിരെ വന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കോട്ടയം ഭാഗത്തുനിന്ന് വന്ന കാർ ഇടതുവശത്തുള്ള കുഴിയിലേക്ക് മറിഞ്ഞു.
രണ്ടു കാറിലും യാത്ര ചെയ്തവർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0