
തിരുവനന്തപുരം: പത്തു മാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്‍റെ അവയവങ്ങള്‍ ദാനം ചെയ്തതില്‍ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍.
ജീവിതത്തിലെ ഏറ്റവും വേദനനിറഞ്ഞ നിമിഷത്തിലും കുഞ്ഞു മകളുടെ അവയവങ്ങള്‍ മറ്റുള്ളവർക്ക് നല്‍കാൻ തീരുമാനിച്ച മാതാപിതാക്കളുടെ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് സാമൂഹിക മാധ്യമത്തില്‍ ഗവര്‍ണ്‍ര്‍ കുറിച്ചു.
‘അപകടത്തില്‍ ദാരുണമായി ജീവൻ നഷ്ടപ്പെട്ട കൊച്ചു മാലാഖയായ ആലിൻ ഷെറിൻ എബ്രഹാമിന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാൻ തീരുമാനിച്ച അരുണ്‍ എബ്രഹാമിന്‍റെയും ഷെറിൻ ആൻ ജോണിന്‍റെയും ഉദാത്തമായ തീരുമാനം എന്നെ വളരെയധികം സ്പർശിച്ചുവെന്നും ആ നിസ്വാർത്ഥ തീരുമാനത്തിലൂടെ, അവർ മറ്റുള്ളവർക്ക് ജീവിതവും പ്രത്യാശയും സമ്മാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ദുഃഖിതരായ കുടുംബത്തിന് ഹൃദയം തൊട്ട് അനുശോചനം’ എന്നുമാണ് ഗവര്‍ണര്‍ കുറിച്ചത്.



