
ആലപ്പുഴയില്‍ നവകേരള സദസ്സിനിടെ കെ.എസ്.യുക്കാരെ തടഞ്ഞത് പൊലീസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; ഗണ്‍മാൻ കെ.എസ്.യുക്കാരെ മര്‍ദിക്കുന്നത് കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴ : യൂണിഫോമിട്ട പോലീസുകാരാണ് പ്രതിഷേധക്കാരെ തടഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്‍റെ വാഹനത്തിന് നേരെ ചാടിവീണ പ്രതിഷേധക്കാരെ പോലീസ് മാറ്റുകയാണ് ചെയ്തത്. ഗണ്‍മാന്‍ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിക്കുന്നത് താന്‍ കണ്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അംഗരക്ഷകര്‍ തന്‍റെ സുരക്ഷ നോക്കാനാണ് ശ്രമിച്ചത്. തന്‍റെ തൊട്ടടുത്തേയ്ക്ക് ഒരാള്‍ കാമറയുമായി വന്നപ്പോള്‍ അയാളെ ഗണ്‍മാന്‍ തള്ളിമാറ്റുന്നത് താൻ കണ്ടിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏതെങ്കിലും വാഹനാപകടത്തില്‍ താന്‍ മരിക്കാത്തത് എന്താണെന്ന് ചോദിക്കുന്ന ചില ആളുകള്‍ ഉണ്ട്. അത്തരം വികാരത്തോടെ ആളുകള്‍ പാഞ്ഞടുത്താല്‍ സ്വാഭാവികമായും അവരെ അംഗരക്ഷകര്‍ പിടിച്ചുമാറ്റും.
കേന്ദ്രത്തിന്‍റെ തെറ്റായ നടപടിക്കെതിരേ ഒന്നിച്ച് നില്‍ക്കാന്‍ പ്രതിപക്ഷം തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷത്തിന്‍റെ നിഷേധാത്മക സമീപനത്തെക്കുറിച്ച് മാധ്യമങ്ങള്‍ മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന്‍റെ ഉയര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കേണ്ട മാധ്യമങ്ങള്‍ മൗനം പാലിക്കുന്നു. തങ്ങള്‍ നാടിനെതിരായി എന്താണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. നാടിന് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
