
ആലപ്പുഴ : മാന്യമല്ലാത്ത സമരം നടത്തിയാല്‍ അടികിട്ടുമെന്ന് മന്ത്രി പ്രതികരിച്ചു.കേരളത്തില്‍ ഇത് പുതിയ സംഭവമല്ല. സമരത്തിന് പോയാല്‍ അടി കിട്ടും. അടികിട്ടിയാലെ നേതാവാകാന്‍ കഴിയൂ. തങ്ങള്‍ക്കും അടി കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പോലീസിന്‍റെ കൈയില്‍നിന്ന് അടി കിട്ടുന്നത് രാഷ്ട്രീയ നേതാവാകാനുള്ള പരിശീലനമാണ്. മാന്യമായ സമരത്തിന് തങ്ങള്‍ എതിരല്ല.
കരിങ്കൊടി കാട്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. എം.ജെ.ജോബിന്‍റെ വീട് കയറി ആക്രമിച്ച സംഭവം പരിശോധിക്കും. അദ്ദേഹത്തെ ആക്രമിക്കേണ്ട കാര്യം സിപിഎമ്മിനോ സിഐടിയുവിനോ ഇല്ല. അത്തരത്തില്‍ ഒരാക്രമണം നടത്തിയിട്ടില്ലെന്നാണ് തനിക്ക് വിവരം ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.