video
play-sharp-fill

ആലപ്പുഴ വണ്ടാനത്ത് മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപ്പിടുത്തം..!! തീപിടിച്ചത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഗോഡൗണിൽ; ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന മുറി കത്തി നശിച്ചു;  അഗ്നിരക്ഷാ  സേനയെത്തി തീ നിയന്ത്രണവിധേയമാക്കി

ആലപ്പുഴ വണ്ടാനത്ത് മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപ്പിടുത്തം..!! തീപിടിച്ചത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഗോഡൗണിൽ; ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന മുറി കത്തി നശിച്ചു; അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം:ആലപ്പുഴ വണ്ടാനത്ത് മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപ്പിടുത്തം. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴയിലെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത് .

നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പരിശ്രമ ഫലമായി വേഗത്തിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് തീ പടർന്നുവെന്നാണ് l പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തൊട്ടടുത്ത മരുന്ന് ഗോഡൗണിലേക്കും തീ പടർന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിച്ചതിനാൽ പെട്ടെന്ന് തന്നെ തീ അണയുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചാണ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയത്.

നേരത്തെ കോർപറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകൾക്ക് തീപിടിച്ചിരുന്നു. സംഭവം അട്ടിമറിയാണെന്ന ആരോപണവുമായി പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം മെഡിക്കൽ സർവീസസ് കോർപറേഷന്റെ വെബ്സൈറ്റ് ഏറെ നേരം പ്രവർത്തനം നിലച്ചിരുന്നു.

Tags :