ഈ പ്രോജക്റ്റിന്റെ ഭാഗമല്ലാത്തതില്‍ എനിക്ക് അല്‍പ്പം അസൂയയുണ്ട്,നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് നിങ്ങള്‍;എക്‌സില്‍ അനുപം ഖേറിന്റെ കുറിപ്പിന് നന്ദി അറിയിച്ച് ബ്ലെസി.

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ടുജീവിതം ട്രെയ്‌ലര്‍ കണ്ട് അഭിനന്ദങ്ങള്‍ അറിയിച്ച നടനും സംവിധായകനുമായ അനുപം ഖേറിന് നന്ദി അറിയിച്ച്‌ സംവിധായകൻ ബ്ലെസി.ആടുജീവിതം ട്രെയ്‌ലര്‍ കണ്ട് അഭിനന്ദങ്ങള്‍ അറിയിച്ച നടനും സംവിധായകനുമായ അനുപം ഖേറിന് നന്ദി അറിയിച്ച്‌ സംവിധായകൻ ബ്ലെസി.കഴിഞ്ഞ ദിവസമായിരുന്നു ആടുജീവിതത്തിൻ്റെ ട്രെയ്‌ലര്‍ താൻ കണ്ടെന്നും, ഈ സിനിമയില്‍ താൻ ഇല്ലാത്തതില്‍ അസൂയ ഉണ്ടെന്നും അനുപം ഖേര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയത്.

‘പ്രിയപ്പെട്ട ബ്ലെസി സര്‍, മലയാളത്തിലെ ക്ലാസിക് ചിത്രമായ പ്രണയത്തില്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ നിങ്ങളുടെ വരാനിരിക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ടീസര്‍ കണ്ടതിന് ശേഷം, ഈ പ്രോജക്റ്റിന്റെ ഭാഗമല്ലാത്തതില്‍ എനിക്ക് അല്‍പ്പം അസൂയയുണ്ട്. നിങ്ങള്‍ ശരിക്കും നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്. നിങ്ങള്‍ക്കും ആടുജീവിതത്തിൻ്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങള്‍’, എന്നാണ് എക്‌സില്‍ അനുപം ഖേര്‍ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താരത്തിന്റെ അഭിനന്ദനത്തിന് ഫേസ്ബുക്കിലൂടെയാണ് ബ്ലെസി നന്ദി അറിയിച്ചത്. നിങ്ങളെപ്പോലുള്ള അനുഭവപരിചയവുമുള്ള ഒരു നടന്റെ അഭിനന്ദനം തീര്‍ച്ചയായും വരാനിരിക്കുന്ന ആടുജീവിതം എന്ന എൻ്റെ ചിത്രത്തിന് വളരെയധികം ഗുണകരമാകും എന്നാണ് ബ്ലെസി കുറിച്ചത്.

‘നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി അനുപം ഖേര്‍ ജി. നിങ്ങളെപ്പോലുള്ള അനുഭവപരിചയവുമുള്ള ഒരു നടന്റെ അഭിനന്ദനം തീര്‍ച്ചയായും വരാനിരിക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന് വളരെയധികം ഗുണകരമാകും.ആത്യന്തികമായ അതിജീവനത്തിന്റെ ഈ കഥ നിങ്ങളെയും പ്രേക്ഷകരുടെയും ഹൃദയത്തെ സ്പര്‍ശിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, ബ്ലെസി കുറിച്ചു.