video
play-sharp-fill
കൊറോണക്കാലത്തും ചിത്രീകരണം നടക്കുന്ന ഏക മലയാള ചിത്രം ആടു ജീവിതം ; ജോർദ്ദാനിലെ ലോക്കേഷൻ സ്റ്റിൽസ് പുറത്ത്

കൊറോണക്കാലത്തും ചിത്രീകരണം നടക്കുന്ന ഏക മലയാള ചിത്രം ആടു ജീവിതം ; ജോർദ്ദാനിലെ ലോക്കേഷൻ സ്റ്റിൽസ് പുറത്ത്

സ്വന്തം ലേഖകൻ

കൊച്ചി: പൃഥ്വിരാജിന്റെ സിനിമാ ജീവതത്തിലെ ഏറ്റവും മികച്ച ചിത്രമായി വിലയിരുത്തുന്ന ആടുജീവിതത്തിലെ ലൊക്കേഷൻ സ്റ്റിൽസ് പുറത്ത്. ബ്ലെസ്സിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ് ആടുജീവിതം. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിലാണ് പൃഥ്വിരാജ്. കൊറോണ സാഹചര്യത്തിലും ചിത്രീകരണം നടന്നിരുന്ന മലയാള സിനിമ ആടുജീവിതം മാത്രമാണ്.

അതേസമയം സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിലുള്ള തങ്ങൾ സുരക്ഷിതരാണെന്ന് പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ അറിയിച്ചിരുന്നു. ജോർദാനിലെ വാദി റമ്മിലാണ് തങ്ങളിപ്പോൾ ഉള്ളതെന്നും ഷൂട്ട് തുടരുകയാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെറ്റിൽ എല്ലാവരും സുരക്ഷിതരാണെന്നും ഫെയ്‌സ്ബുക്കിലൂടെ താരം അറിയിച്ചിരുന്നു. ജോർദാനിലെ വ്യോമഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. ചിത്രത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷി കൊറോണ മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിലെ ഹോട്ടലിൽ ഹോം ക്വാറന്റൈനിലാണ്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം സുരക്ഷിതരാണെന്ന് അണിയറപ്രവർത്തർ അറിയിച്ചിരുന്നു