video
play-sharp-fill

ആട് ജീവിതത്തിൽ നിന്നും ജീവിതം തിരിച്ചു കിട്ടിയ യുവാവിന്റെ കരളലയിപ്പിക്കുന്ന കഥ

ആട് ജീവിതത്തിൽ നിന്നും ജീവിതം തിരിച്ചു കിട്ടിയ യുവാവിന്റെ കരളലയിപ്പിക്കുന്ന കഥ

Spread the love

 

സ്വന്തം ലേഖിക

അമ്പലപ്പുഴ : മരുഭൂമിയിലെ രണ്ട് വർഷത്തിലേറെ നീണ്ട ആടുജീവിതത്തിൽനിന്ന് ജീവനും ജീവിതവും തിരിച്ചു കിട്ടിയത് അൻഷാദിന് ് ഇനിയും വിശ്വസിക്കാനാവുന്നില്ല.

സൗദി അറേബ്യയിലെ മരുഭൂമിയിൽ ക്രൂരനായ കഫീലിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു എത്് അൻഷാദിന് ഇന്നും സ്വപ്‌നമാണ്. ഇനി നാട്ടിൽ തിരികെ വന്ന് മകനെ ഒന്നു കാണണമെന്നതാണ് അൻഷാദിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. അമ്പലപ്പുഴ കാക്കാഴം സ്വദേശി അൻഷാദ് 2017 ഒക്ടോബർ 18നാണ് സൗദിയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗദിയിൽ ഒരു വീട്ടിൽ അതിഥികൾക്ക് ചായയും പലഹാരങ്ങളും നൽകുന്ന ജോലിയാണെന്ന് പറഞ്ഞാണ് അൻഷാദിനെ സൗദിയിൽ എത്തിച്ചത്. വിസയ്ക്കും ടിക്കറ്റിനുമായി 45500 രൂപയും നൽകി. അവിടെയെത്തിയപ്പോൾ മരുഭൂമിയിൽ ഒട്ടകങ്ങളെ മെയ്ക്കാനാണ് കഫീൽ പറഞ്ഞത്. ക്രൂരനായിരുന്നു അയാൾ.

ശമ്പളമില്ല. മൊബൈൽ ഫോൺ വാങ്ങിവച്ചു. ഭക്ഷണവും വെള്ളവും പോലും തന്നില്ല. മരുഭൂമിയിൽ ഒട്ടകങ്ങളെ മെയ്ക്കുന്ന സുഡാനികളും ബംഗാളികളും തന്ന ഭക്ഷണം കഴിച്ചാണ് ജീവൻ നിലനിർത്തിയതെന്നാണ് അൻഷാദ് പറയുന്നത്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ലാത്ത ടെന്റിലായിരുന്നു അൻഷാദിന്റെ താമസം. കടുത്ത ജോലിയ്‌ക്കൊപ്പം കഫീലിന്റെ ക്രൂരമർദനവും. കാറിടിപ്പിക്കുകയും കമ്പിവടിക്കടിക്കുകയുമെല്ലാം ചെയ്തു. എല്ലാം സഹിച്ചു.

രക്ഷപ്പെടാനാകുമെന്ന് വിചാരിച്ചതേയില്ല. രണ്ടുവർഷത്തെ കരാറായതിനാൽ അതുകഴിഞ്ഞ് വിടാമെന്നാണ് പറഞ്ഞത്. ഇതിനിടെയിൽ ടെന്റിൽനിന്ന് പുറത്തുചാടി മരുഭൂമിയിലൂടെ 90 കിലോമീറ്റർ നടന്ന് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും അവർ തിരികെ കഫീലിന്റെ അടുത്തുതന്നെ എത്തിച്ചു.ചൊവ്വാഴ്ച പൊലീസ് എത്തി എംബസി ഉദ്യോഗസ്ഥരും പ്രവാസി സന്നദ്ധ സംഘടനാ പ്രവർത്തകരുമെത്തിയെന്നുപറഞ്ഞ് തന്നെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

രണ്ട് വർഷത്തെ ശമ്പളവും വാങ്ങിത്തന്നു. നന്ദി എല്ലാവർക്കും. ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറത്തിന്റെയും സൗദിയിലെ ഇന്ത്യൻ എംബസിയുടെയും വൊളന്റിയറായ കൊല്ലം സ്വദേശി നൗഷാദിന്റെ സംരക്ഷണത്തിലാണ് അൻഷാദ് ഇപ്പോൾ. സൗദി വിടാനുള്ള അനുമതിയായാൽ അടുത്ത ദിവസം തന്നെ അൻഷാദ് കേരളത്തിലേക്ക് മടങ്ങും

Tags :