ആട് 3 ഉടൻ തീയേറ്ററിലേക്ക്; ഷാജി പാപ്പാനെ കാത്ത് പ്രേക്ഷകർ; ട്രെയ്‌ലർ പുറത്തിറങ്ങി; മാർച്ച് 19ന് ഈദ് റിലീസായിട്ടാണ് സിനിമ പ്രദർശനത്തിന് എത്തുന്നത്

Spread the love

ജയസൂര്യ നായകനാക്കി മിഥുൻ മാനുവല്‍ തോമസ് ഒരുക്കുന്ന ആട് 3 ട്രെയ്‌ലർ പുറത്ത്. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്ബനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാൻ്റസി ചിത്രം നിർമ്മിക്കുന്നത്. 2026 മാർച്ച്‌ 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദർശനത്തിന് എത്തുക.

video
play-sharp-fill

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്. ഒരു പഴയ രാജഭരണ കാലത്തെ കഥാപാത്രങ്ങളുടെ വേഷത്തിലാണ് ഈ പോസ്റ്ററുകളില്‍ ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത് എന്നത്, ഒരേ സമയം പ്രേക്ഷകർക്ക് ആവേശവും ആകാംഷയും സമ്മാനിക്കുന്നുണ്ട്.

വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോള്‍ഗാട്ടി, വിജയ് ബാബു, നോബി, നിർമ്മല്‍ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവല്‍, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ, ജയസൂര്യ എന്നിവരെ ഇന്ന് പുറത്ത് വന്ന പോസ്റ്ററുകളിലൂടെ കാണാൻ സാധിക്കും. ഒരു രാജാവിൻ്റെ വേഷത്തിലാണ് ജയസൂര്യയെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ, അവരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങള്‍ മൂന്നാം ഭാഗത്തിലൂടെയും വെള്ളിത്തിരയില്‍ എത്തുന്നുണ്ട്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018 , അമ്ബതു കോടി ക്ലബില്‍ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാൻഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വർധിച്ചിട്ടുണ്ട്.