
കൊച്ചി: ഷാജി പാപ്പനും പിള്ളേരും അടുത്ത അംഗം കുറിക്കാന്‍ പോകുന്നു.
ആട് ത്രീയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു കൊണ്ട് പുതിയ പോസ്റ്റര്‍ വിജയ് ബാബു പുറത്തുവിട്ടു.
ആദ്യ രണ്ട് ഭാഗവും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതുപോലെ ആട് ത്രീയുടെ വരവിമായി ഏറെ ആവേശത്തിലാണ് പ്രേക്ഷകര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മേയിലാണ് ആട് ത്രീയുടെ പൂജ നടന്നത്. ആട്-3 ഒരു ടൈം ട്രാവല്‍ ചിത്രമാകുമെന്ന വ്യക്തമായ സൂചന നല്‍കുന്ന പോസ്റ്ററാണ് വിജയ് ബാബു പുറത്തുവിട്ടത്.
ഭൂതകാലത്തിലും ഭാവികാലത്തിലും ഒപ്പം ഷാജി പാപ്പന്റേയും പിള്ളേരുടേയും കൂടെ വര്‍ത്തമാനകാലത്തിലും നില്‍ക്കുന്ന ആടിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. എ.ഡി 2026 മാര്‍ച്ച് 19-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നും പോസ്റ്ററില്‍ പറയുന്നു.