ഷാജി പാപ്പനും ടീമും വീണ്ടുമെത്തുന്നു; ആട് 3 ചിത്രീകരണം പുരോഗമിക്കുന്നു

Spread the love

പ്രേക്ഷകർക്കിടയില്‍ വൻ വിജയം നേടിയ ചിത്രമാണ് ആട് ഒരു ഭീകരജീവി.  ആട്, ആട് 2 എന്നീ ചിത്രങ്ങള്‍ക്കു ശേഷം മൂന്നാം ഭാഗവുമായി എത്തുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ മാനുവല്‍ തോമസ്.കാവ്യാ ഫിലിംസിൻ്റെ ബാനറില്‍ വേണു കുന്നപ്പള്ളിയും,ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.മമ്മൂട്ടി നായകനായ മാമാങ്കം സിനിമ നിർമിച്ചു കൊണ്ടാണ് കാവ്യാ ഫിലിംസ് ചലച്ചിത്ര രംഗത്തെത്തുന്നത്. പിന്നീട് ചരിത്രം തിരുത്തിക്കുറിച്ച രണ്ടായിരത്തി പതിനെട്ട്, മാളികപ്പുറം, രേഖാചിത്രം എന്നിവയും കാവ്യാ ഫിലിംസ് നിർമിച്ചു.

ഇപ്പോള്‍ മലമ്ബുഴയില്‍ ചിത്രീകരണം നടന്നു വരുന്ന ആട് 3 യിൽ  ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രണ്‍ജി പണിക്കർ, ആൻസണ്‍ പോള്‍, ഇന്ദ്രൻസ്, നോബി,, ധർമ്മജൻ ബൊള്‍ ഗാട്ടി, തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത് സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം – അഖില്‍ ജോർജ്. എഡിറ്റിംഗ്- ലിജോ പോള്‍. കലാസംവിധാനം – അനീസ് നാടോടി എന്നിവരാണ് നിർവഹിക്കുന്നത്. വൺ ഹിറ്റായ ആടിന്റെ മൂന്നാം ഭാഗത്തിനായി  എല്ലാവരും കട്ട വൈറ്റിങ്ങിലാണ്.