video
play-sharp-fill

സംസ്ഥാനങ്ങളിലെ വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പ്; ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാന്‍ കേന്ദ്രം; നിര്‍ണായക നീക്കത്തിന് പിന്നിലെ ലക്ഷ്യം ഇങ്ങനെ

സംസ്ഥാനങ്ങളിലെ വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പ്; ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാന്‍ കേന്ദ്രം; നിര്‍ണായക നീക്കത്തിന് പിന്നിലെ ലക്ഷ്യം ഇങ്ങനെ

Spread the love

ഡല്‍ഹി: രാജ്യത്തെ പൗരന്‍മാരുടെ വോട്ടര്‍ ഐഡി കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ണായക നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകളുണ്ടെന്ന പരാതി ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ഇക്കാര്യത്തിലെ തീരുമാനമുണ്ടാകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച വിളിച്ചിരിക്കുന്ന യോഗത്തില്‍ ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരുടെ ഇരട്ടിപ്പുണ്ടെന്ന കാര്യം പരാതികളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സമ്മതിച്ചിരുന്നു. 2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

66 കോടിയോളം പേരുടെ ആധാര്‍ നമ്ബര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അറിയിച്ചു.