video
play-sharp-fill

ആധാര്‍ : മുഖം മുഴുവന്‍ വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോകള്‍ക്കു മാത്രമേ ഇനി അംഗീകാരം ; നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി യുഐഡിഎഐ ; ചട്ടലംഘനമുണ്ടായാല്‍ ആധാര്‍ ഓപ്പറേറ്റര്‍ക്ക് പിഴയും സസ്‌പെന്‍ഷനും

ആധാര്‍ : മുഖം മുഴുവന്‍ വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോകള്‍ക്കു മാത്രമേ ഇനി അംഗീകാരം ; നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി യുഐഡിഎഐ ; ചട്ടലംഘനമുണ്ടായാല്‍ ആധാര്‍ ഓപ്പറേറ്റര്‍ക്ക് പിഴയും സസ്‌പെന്‍ഷനും

Spread the love

തിരുവനന്തപുരം: ആധാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷിക്കുന്നവരുടെ ഫോട്ടോ എടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ആധാര്‍ അതോറിറ്റി (യുഐഡിഎഐ) കര്‍ശനമാക്കി. മുഖം മുഴുവന്‍ വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോകള്‍ക്കു മാത്രമേ ഇനി അംഗീകാരം ഉണ്ടാകൂ. ചെവികളടക്കം, മുഖം വ്യക്തമായി കാണുന്ന വിധത്തിലുള്ള ഫോട്ടോ എടുക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി.

ശിരോവസ്ത്രം, തലപ്പാവ്, തൊപ്പി എന്നിവ ധരിച്ചു ഫോട്ടോ എടുക്കുമ്പോള്‍ നെറ്റി, ചെവി എന്നിവ വ്യക്തമായി കാണുന്നതിനു പരിമിതി നേരിട്ടിരുന്നു.

ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനാണ് ആധാര്‍ അതോറിറ്റി കര്‍ശന ഉപാധികള്‍ കൊണ്ടുവന്നത്. അപേക്ഷകരോട് ഇക്കാര്യങ്ങള്‍ വിശദീകരിക്കണമെന്നും ചട്ടലംഘനമുണ്ടായാല്‍ ആധാര്‍ ഓപ്പറേറ്റര്‍ക്ക് പിഴയും സസ്‌പെന്‍ഷനും നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group