play-sharp-fill
ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയം ഒക്ടോബർ 31 വരെ നീട്ടി

ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയം ഒക്ടോബർ 31 വരെ നീട്ടി

സ്വന്തം ലേഖിക

തിരുവനന്തപുരം: ആധാറും റേഷൻകാർഡും ബന്ധിപ്പിക്കാനുള്ള സമയം ഒക്ടോബർ 31-വരെ നീട്ടി. സംസ്ഥാനത്ത് 25 ലക്ഷത്തിലേറെ പേർ ഇനിയും ആധാറും റേഷൻകാർഡും ബന്ധിപ്പിക്കാനുണ്ടെന്നാണ് കണക്ക്. ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ റേഷൻ മുടങ്ങില്ലെന്ന് ഇതിനിടെ സിവിൽ സപ്ലൈസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.സെപ്റ്റംബർ 30-വരെയാണ് ആധാർ ബന്ധിപ്പിക്കാൻ കേന്ദ്രം അനുവദിച്ചിരുന്ന സമയം. എന്നാൽ, സംസ്ഥാനത്ത് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ആധാർ ബന്ധിപ്പിക്കാനായിട്ടില്ല.


അവസാന ദിനമായ തിങ്കളാഴ്ച റേഷൻകടകൾ, അക്ഷയകേന്ദ്രങ്ങൾ, താലൂക്ക് സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽ ആധാർ-ബന്ധിപ്പിക്കാൻ വൻതിരക്കാണ് അനുഭവപ്പെട്ടത്. ആളുകൾ കൂട്ടത്തോടെ എത്തിയത് പലയിടങ്ങളിലും സെർവർ തകരാറിനും ഇടയാക്കി.അതിനാലാണ് ഈ മാസം 31 വരെ നീട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group