video
play-sharp-fill
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻനമ്പർ ഒക്‌ടോബർ ഒന്നു മുതൽ പ്രവർത്തന രഹിതമാകും

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻനമ്പർ ഒക്‌ടോബർ ഒന്നു മുതൽ പ്രവർത്തന രഹിതമാകും

സ്വന്തം ലേഖിക

മുംബൈ: ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡ് ഒക്‌ടോബർ 1 മുതൽ പ്രവർത്തന രഹിതമാകും.ആധാർനമ്പറുമായി ബന്ധിപ്പിക്കാൻ ഇനി മൂന്നുദിവസംകൂടി മാത്രം. സെപ്തംബർ 30 വരെയാണ് നിലവിൽ ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ജൂലൈയിൽ അവതരിപ്പിച്ച ബജറ്റിലാണ് ഇത് സംബന്ധമായ നിയമഭേദഗതി പ്രഖ്യാപിച്ചത്.

പാൻനമ്പർ പ്രവർത്തനരഹിതമായാലുള്ള തുടർ നടപടികൾ സംബന്ധിച്ച് പ്രത്യക്ഷ നികുതിബോർഡ് വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ, പാൻനമ്ബർ ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്താൻ പിന്നീട് കഴിയാതെവരും. അതേസമയം, ആദായനികുതി റിട്ടേൺ നൽകാൻ ആധാർനമ്പർ നൽകിയാൽ മതിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുമുണ്ട്. ഇവർക്ക് പാൻ ഇല്ലെങ്കിൽ ആധാറിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം പാൻനമ്പർ നൽകുമെന്ന് ബജറ്റിൽ കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാൻനമ്പർ ആധാർകാർഡുമായി ബന്ധിപ്പിക്കുന്നതിന് ആദ്യമായി നിർദേശം വന്നത് 2017ലാണ്. തുടർന്ന് പലവട്ടം തീയതി നീട്ടിനൽകി. നിലവിൽ ആദായനികുതി റിട്ടേൺ ഫയൽചെയ്യുന്നവരാണെങ്കിൽ മിക്കവാറും പാൻകാർഡും ആധാറും ബന്ധിപ്പിച്ചിട്ടുണ്ടാകും. ഇനിയും ബന്ധിപ്പിക്കാത്തവർക്ക് www.incometaxindiaefiling.gov.in എന്ന പോർട്ടലിലൂടെ ഇതുചെയ്യാനാകും.