video
play-sharp-fill
പാൻ നമ്പറിന് പകരം ആധാർ നമ്പർ നൽകുമ്പോൾ ശ്രദ്ധിക്കുക ; ആധാർ നമ്പർ തെറ്റിച്ചാൽ 10,000 രൂപ പിഴ ; ആവർത്തിച്ചാൽ 20,000 രൂപ

പാൻ നമ്പറിന് പകരം ആധാർ നമ്പർ നൽകുമ്പോൾ ശ്രദ്ധിക്കുക ; ആധാർ നമ്പർ തെറ്റിച്ചാൽ 10,000 രൂപ പിഴ ; ആവർത്തിച്ചാൽ 20,000 രൂപ

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാൻ നമ്പറിന് പകരം ആധാർ നമ്പർ രേഖപ്പെടുത്തുമ്പോൾ തെറ്റിപ്പോയാൽ ഇനി പോക്കറ്റ് കീറും. ഇനി മുതൽ ആധാർ നമ്പർ നൽകുന്നതിൽ പിഴവു വരുത്തുന്നവർക്ക് വൻ പിഴ ഒടുക്കേണ്ടി വരും. തെറ്റായി നമ്പർ നൽകിയാൽ 10,000 പിഴയായ് നൽകേണ്ടി വരിക.

പെർമനെന്റ് അക്കൗണ്ട് നമ്പറിന് (പാൻ) പകരം തെറ്റായി 12 അക്ക ആധാർ നമ്പർ നൽകുമ്പോൾ തെറ്റുപറ്റിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക. പെർമനെന്റ് അക്കൗണ്ട് നമ്പറിനു പകരം ആദായ നികുതി വകുപ്പ് ആധാർ നമ്പർ ഉപയോഗിക്കാൻ ഈയിടെയാണ് അനുമതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1961ലെ ഇൻകം ടാക്സ് നിയമത്തിൽ ഭേദഗതിവരുത്തി അവതരിപ്പിച്ച 2019ലെ ഫിനാൻസ് ബില്ലിലാണ് പാനിനുപകരം ആധാർ നമ്പർ ഉപയോഗിക്കാൻ അനുമതി നൽകിയത്. പാൻ നമ്പർ നൽകാത്തവർ ആധാർ നമ്പർ തെറ്റാതെ തന്നെ നൽകിയില്ലെങ്കിൽ പിഴയടക്കേണ്ടിവരും. ആദായനികുതി നിയമപ്രകാരം പാനിനുപകരം ആധാർ നമ്പർ നൽകുമ്പോൾമാത്രമാണ് പിഴ ബാധകമാകുക.

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യൽ, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ തുടങ്ങൽ, മ്യൂച്വൽ ഫണ്ട്, ബോണ്ട് എന്നിവയിൽ നിക്ഷേപിക്കൽ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്. വ്യത്യസ്ത ഇടപാടുകൾക്കായി രണ്ടുതവണ തെറ്റായി ആധാർ നമ്പർ നൽകിയാൽ 20,000 രൂപയാകും പിഴ അടയ്ക്കേണ്ടിവരിക.