
രാജ്യത്തെ ഏതൊരു പൗരൻ്റെയും പ്രധാന തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്. സർക്കാർ, അല്ലെങ്കില്‍ മറ്റേത് ആനുകൂല്യങ്ങളും ലഭിക്കണമെങ്കിലും തിരിച്ചറിയല്‍ രേഖയായി ആധാറാണ് പരിഗണിക്കുക.പ്രധാനപ്പെട്ട രേഖയായതുകൊണ്ടുതന്ന ആധാർ വിവരങ്ങള്‍ എപ്പോഴും കാലികമായിരിക്കണം എന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിക്കുന്നുണ്ട്. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ ആധാർ പുതുക്കണം. ഫോട്ടോ, വിലാസം, പേര് തുടങ്ങിയവയെല്ലാം പുതുക്കാൻ ഉപയോക്താക്കള്‍ ആധാർ കേന്ദ്രങ്ങളില്‍ കയറിയിറങ്ങേണ്ടി വരും. എന്നാല്‍ ഇതിന് ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരമാകും എന്ന് വ്യക്തമനാക്കിയിരിക്കുകയാണ് യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഭുവനേഷ് കുമാർ.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ, ആവശ്യകതകള്‍ക്ക് വേണ്ടി ആധാറിന്റെ ഫോട്ടോകോപ്പികള്‍ നല്‍കേണ്ടതില്ലെന്നും പകരം ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ആപ്പ് ഉപയോഗിച്ച് ഇലക്‌ട്രോണിക് ആധാർ, പൂർണ്ണമായോ മാസ്ക്ഡ് പതിപ്പിലോ പങ്കിടാൻ കഴിയും. നവംബർ മാസത്തോടെ, ബയോമെട്രിക് വിശദാംശങ്ങള്‍ സമർപ്പിക്കുന്നതിനു പുറമേ, വിലാസം പുതുക്കുന്നതിനും വിശദാംശങ്ങള്‍ സമർപ്പിക്കുന്നതിനും ആധാർ കേന്ദ്രങ്ങള്‍ സന്ദർശിക്കേണ്ടതില്ല. കാരണം, ജനന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ രേഖകള്‍, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, പാൻ എന്നിവയില്‍ നിന്ന് നിങ്ങളുടെ വിലാസവും മറ്റ് വിശദാംശങ്ങളും തേടുന്നതിനായി യുഐഡിഎഐ ഒരു പുതിയ പ്രോട്ടോക്കോള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് ആധാറുമായുള്ള കാര്യങ്ങള്‍ ലളിതമാക്കുക മാത്രമല്ല, ആധാർ ലഭിക്കുന്നതിന് വ്യാജ രേഖകള്‍ ഉപയോഗിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
യുഐഡിഎഐ ഒരു പുതിയ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഒരു ലക്ഷം മെഷീനുകളില്‍ ഏകദേശം 2,000 എണ്ണം ഇപ്പോള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഭുവനേഷ് കുമാർ പറഞ്ഞു. വിരലടയാളങ്ങളും ഐആർഐഎസും നല്‍കുന്നത് ഒഴികെയുള്ള എല്ലാ കാര്യങ്ങളും ഉടൻ തന്നെ വീട്ടില്‍ ഇരുന്ന് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുകൂടാതെ, അഞ്ച് മുതല്‍ ഏഴ് വയസ്സ് വരെയും 15 മുതല്‍ 17 വയസ്സ് വരെയും പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക്, മറ്റ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനായി സിബിഎസ്‌ഇയുമായും മറ്റ് പരീക്ഷാ ബോർഡുകളുമായും ചർച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.



