ഡ്രൈവിങ്ങ് ലൈസൻസും ആധാറും തമ്മിൽ ബന്ധിപ്പിച്ചോ.?; ഇല്ലെങ്കിൽ പണി കിട്ടുന്നതിന് മുൻപ് എങ്ങനെ ലിങ്ക് ചെയ്യാം എന്ന് നോക്കാം

Spread the love

എല്ലാ രേഖകളും ആധാറുമായുള്ള ലിങ്ക് ചെയ്യുന്ന കാലമാണെല്ലോ ഇപ്പോള്‍. കേന്ദ്രത്തിൻ്റെ പുതിയ നിർദേശം അനുസരിച്ച്‌ ആധാറും ഡ്രൈവിങ്ങ് ലൈസൻസും ബന്ധിപ്പിക്കണം.

video
play-sharp-fill

ഇത്തരത്തില്‍ ലൈസൻസുമായി ആധാർ ബന്ധിപ്പിച്ചാല്‍ ഇ ചലാനുകള്‍ ലഭിക്കാതെ വരുന്ന അവസ്ഥ ഒ‍ഴിവാക്കാം എന്നും ചൂണ്ടികാണിക്കുന്നുണ്ട്. ഇ-ചലാൻ ഇഷ്യൂ ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ പി‍ഴ അടയ്ക്കണമെന്ന് പുതിയ കരട് നിയമത്തില്‍ പറയുന്നത്. അത് കൊണ്ട് തന്നെ ഇ ചലാൻ ഇഷ്യൂ ചെയ്യുന്നതിന്റെ അലർട്ട് ലഭിക്കാൻ ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കുന്നത് വ‍ഴി സാധിക്കും.

എങ്ങനെ ലൈസൻസും ആധാറും തമ്മില്‍ ബന്ധിപ്പിക്കാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനായി ആധാറുമായി ലൈസൻസുമായി എങ്ങും കയറി ഇറങ്ങേണ്ട ആവശ്യമില്ല. പരിവാഹൻ സൈറ്റ് സന്ദർശിച്ചാല്‍ ലൈസൻസും ആധാറും തമ്മില്‍ ബന്ധിപ്പിക്കാൻ സാധിക്കും.

പരിവാഹൻ സൈറ്റില്‍ പ്രവേശിക്കുന്നതിനായി വാട്സാപ്പ് സന്ദേശത്തില്‍ നിന്ന് ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധക്കണം.

സൈറ്റില്‍ പ്രവേശിച്ചതിനു ശേഷം ഡ്രൈവിങ്ങ് ലൈസൻസ് വിഭാഗം തെരഞ്ഞെടുക്കുക. അവിടെ സംസ്ഥാനവും ഡ്രൈവിംഗ് ലൈസൻസ് ഓപ്ഷനും തെരഞ്ഞെടുക്കുക.

പുതിയ മൊബൈല്‍ നമ്ബർ രണ്ടുതവണ നല്‍കിയതിനു ശേഷം തുടരുക എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക.

അപ്പോള്‍ നിങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്ബറിലേക്ക് OTP ലഭിക്കും. ഇത് രേഖപ്പെടുത്തി ക‍ഴിഞ്ഞാല്‍ അധാറും ഡ്രൈവിങ്ങ് ലൈസൻസും തമ്മില്‍ ലിങ്ക് ആയി എന്ന മസേജ് സ്ക്രീനില്‍ തെളിയുകയും. അതേ വിവരം അറിയിച്ചുകൊണ്ടു മൊബൈലിലേക്ക് മസേജ് ലഭിക്കുകുയം ചെയ്യും.

ഇതിനായി പ്രത്യേകം ഫീസ് ഒന്നു അടയ്ക്കേണ്ടതില്ല എന്ന കാര്യവും പ്രത്യേകം ഓർക്കുക. മൊബൈല്‍ നമ്ബർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഇങ്ങനെ ലിങ്ക് ചെയ്യാൻ സാധിക്കുകയും ഉള്ളൂ.