ആധാർ കാർഡ് പുതുക്കൽ നിയമങ്ങൾ പരിഷ്‌കരിച്ചു
സ്വന്തം ലേഖിക
ന്യൂഡൽഹി: ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്‌കരിച്ചു. പേര്, ലിംഗഭേദം, ജനന തീയതി എന്നിവ പുതുക്കുന്നതിനുള്ള പരിധിയിലാണ് മാറ്റങ്ങൾ വരുത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ആധാർകാർഡ് ഉടമസ്ഥർക്ക് രണ്ട് തവണ മാത്രമെ പേരിൽ തിരുത്തൽ വരുത്താൻ കഴിയുകയുള്ളു. ലിംഗഭേദത്തിന്റെ വിവരങ്ങൾ തിരുത്താനും ഇതുവരെ പരിധി ഏർപ്പെടുത്തിയിട്ടില്ലായിരുന്നു. എന്നാൽ ഇനി മുതൽ ഒറ്റ തവണ മാത്രമെ ഇവ തിരുത്താൻ കഴിയുകയുള്ളു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനന തീയതി തിരുത്താനുള്ള നിയമങ്ങളും കർശനമാക്കിയിട്ടുണ്ട്. യുഐഡിഐഐയുടെ മെമ്മോറാണ്ടം അനുസരിച്ച് ആധാർ കാർഡിൽ ഒരു തവണ മാത്രമെ ജനന തീയതി തിരുത്താൻ കഴിയു. ജനന സർട്ടിഫിക്കേറ്റിൻറെ യഥാർത്ഥ പതിപ്പ് ഹാജരാക്കിയാൽ മാത്രമേ ജനന തീയതിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുകയുള്ളു.
Third Eye News Live
0
Tags :