play-sharp-fill
തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് 

തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് 

തൃശ്ശൂര്‍: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് വിതരണം ചെയ്തു. അയ്യന്തോളിലെ അക്ഷയ കേന്ദ്രം ഉടമ എ.ഡി. ജയനാണ് അന്തേവാസികള്‍ക്ക് സൗജന്യമായി ആധാര്‍ കാര്‍ഡ് എടുത്തു നല്‍കിയത്. ആശുപത്രിയിലെത്തിയായിരുന്നു സേവനം നൽകിയത്. മിക്ക അന്തേവാസികളും വ്യത്യസ്ത രോഗാവസ്ഥയിലുള്ളവരായതിനാല്‍ ഏറെ ശ്രമകരമായിരുന്നു ആധാറെടുക്കല്‍. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ആയ ഡോ. ടി.ആര്‍. രേഖയുള്‍പ്പെടെയുള്ള ജീവനക്കാരുടെ സഹകരണമുണ്ടായി. അക്രമവാസനയുള്ളവരെ സെല്ലിലെത്തിയും അക്രമവാസനയില്ലാത്തവരെ പ്രത്യേക ഹാളിലെത്തിച്ചുമാണ് ആധാറെടുത്തത്. പേരില്ലാത്തവര്‍ക്ക് ആധാര്‍ എടുക്കാനാകാത്തതിനാല്‍ അപ്പോള്‍ തീരുമാനിച്ച പേരിട്ടാണ് ആധാര്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയത്. സംരക്ഷകരുടെ സ്ഥാനത്ത് സൂപ്രണ്ടിനെ ഉള്‍പ്പെടുത്തി. മാനസികാരോഗ്യ കേന്ദ്രത്തിന്റെ വിലാസം നല്‍കി എൻറോൾ ചെയ്തു. അന്തേവാസികളെ ബന്ധപ്പെടാനായി സജ്ജമാക്കിയിരുന്ന മൊബൈല്‍ നമ്പര്‍ നല്‍കി ഒ.ടി.പിയും എടുത്തു.