ആധാര്‍ ഒതന്റിക്കേഷനുള്ള അനുമതി സ്വകാര്യ മേഖലയ്ക്കു കൂടി നല്‍കാനൊരുങ്ങി കേന്ദ്രം

ആധാര്‍ ഒതന്റിക്കേഷനുള്ള അനുമതി സ്വകാര്യ മേഖലയ്ക്കു കൂടി നല്‍കാനൊരുങ്ങി കേന്ദ്രം

സ്വന്തം ലേഖകൻ

സർക്കാർ സ്ഥാപനങ്ങള്‍ക്കു പുറമേ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ആധാര്‍ ഒതന്റിക്കേഷന്‍ നടത്താനുള്ള അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം.

ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സമര്‍പ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016-ലെ ആധാര്‍ ആക്‌ടില്‍, 2019-ല്‍ ആധാറിനെ കൂടുതല്‍ ജനകീയമാക്കാനും പൗരന്മാര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനുമാണ് പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്ല ഭേദഗതികള്‍ വരുത്തിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിജയിച്ചെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കണ്ടെത്തിയാല്‍, അവര്‍ക്ക് ആധാര്‍ ഒതന്റിക്കേഷന്‍ നടത്താവുന്നതാണ്”, കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഒരു വ്യക്തിയുടെ പേര്, ജനനത്തീയതി, ലിംഗം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയോ അല്ലെങ്കില്‍ ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം അല്ലെങ്കില്‍ ഐറിസ്) നല്‍കിയോ വിവിധ സേവനങ്ങള്‍ക്കായി വേരിഫൈ ചെയ്യുന്ന പ്രക്രിയയാണ് ആധാര്‍ ഒതന്റിക്കേഷന്‍. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുള്ള വേരിഫിക്കേഷന്‍ നടത്തുന്നത്. നിലവില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും മാത്രമേ ആധാര്‍ ഒതന്റിക്കേഷന്‍ നടത്താന്‍ അനുമതിയുള്ളൂ.

പുതിയ ശുപാര്‍ശകള്‍ കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്, ഈ വിഷയത്തില്‍, ബന്ധപ്പെട്ടവരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ക്ഷണിച്ചിട്ടുമുണ്ട്. ഫീഡ്‌ബാക്കുകള്‍ MyGov വെബ്സൈറ്റ് വഴി 2023 മെയ് 5-നകം സമര്‍പ്പിക്കാം.

ആധാര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി ആദായനികുതി വകുപ്പ് വീണ്ടും നീട്ടിയിരുന്നു. 2023 ജൂണ്‍ 30 വരെ പിഴയോടുകൂടി പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാം. ഇതുവരെ ആധാര്‍ പാന്‍കാര്‍ഡ് ലിങ്ക് ചെയ്യാത്തവരെ ലക്ഷ്യം വെച്ച്‌ ചില ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ഇറങ്ങിയുട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കൂ എന്നിങ്ങനെയുള്ള മെസെജുകളും ഒടിപികളും വഴിയാണ് ഇക്കൂട്ടര്‍ ആളുകളെ കബളിപ്പിക്കുന്നത്. ഇത്തരം ചതിക്കുഴില്‍ വീഴരുതെന്ന് കേരള പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വ്യാജ ലിങ്കുകള്‍ അയച്ചുനല്‍കി ആധാര്‍ / പാന്‍ ലിങ്ക് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിക്കുകയും, പ്രസ്തുത ലിങ്ക് ക്ലിക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന പേജില്‍ വിവരങ്ങള്‍ നല്കുന്നതോടുകൂടി തട്ടിപ്പുകാര്‍ക്ക് സ്വകാര്യ / ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയും മൊബൈലില്‍ അയച്ചുകിട്ടുന്ന ഒ .ടി.പി നമ്ബര്‍ കൈമാറുന്നത് വഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരം അനാവശ്യ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുകയും അതുവഴി തട്ടിപ്പുകളില്‍പെടാതെയും ശ്രദ്ധിക്കുക.