
നിത്യജീവിതത്തിൽ അനിവാര്യമായ തിരിച്ചറിയൽ രേഖകളിൽ പ്രധാനപ്പെട്ടതാണ് ആധാർ കാർഡ്. എന്നാൽ, അതിലെ പേരിലുള്ള പിഴവുകൾ പലർക്കും വലിയ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കാറുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴി ഇത്തരം പിഴവുകൾ തിരുത്താൻ കഴിയും.
പേര് മാറ്റാം
ആധാറിലെ പേര് തിരുത്തുന്നതിനായി സാധാരണയായി രണ്ട് അവസരങ്ങൾ മാത്രമാണ് ലഭിക്കുക. പേരിലെ അക്ഷരത്തെറ്റ്, വിവാഹശേഷമുള്ള പേരു മാറ്റം, മറ്റ് ചെറിയ മാറ്റങ്ങള്‍, പേരിന്റെ ക്രമം മാറ്റല്‍ എന്നിവയെല്ലാം അനുവദനീയമാണ്. ഇത്തരത്തിലുള്ള തിരുത്തലുകൾക്ക് 50 രൂപ ഫീസ് നൽകേണ്ടതുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ മാത്രം മൂന്നാം തവണ പേരിൽ മാറ്റം അനുവദിക്കും. അതിനായി UIDAI-യുടെ പ്രാദേശിക ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടി വരും.
ഫോട്ടോ മാറ്റാം
എത്ര തവണ വേണമെങ്കിലും ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ സാധിക്കും. അടുത്തുള്ള അക്ഷയ സെന്റർ വഴി ഫോട്ടോ അപ്ഡേറ്റ് ചെയ്യാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിലാസം തിരുത്താം
ആധാറിലെ വിലാസവും എത്ര തവണ വേണമെങ്കിലും തിരുത്താൻ സാധിക്കും. വ്യക്തികൾക്ക് ssup.uidai.gov.in എന്ന ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് വിലാസം തിരുത്താം.
ജനനത്തിയതി മാറ്റാം
ആധാറിലെ ജനനത്തിയതി തിരുത്താൻ ഒറ്റ അവസരം മാത്രമേ ലഭിക്കുകയുള്ളൂ. കൂടുതല്‍ പ്രാവശ്യം മാറ്റം വരുത്തേണ്ടി വരുകയാണെങ്കില്‍ മറ്റൊരു തിരിച്ചറിയല്‍ രേഖയുമായി ആധാർ കേന്ദ്രത്തില്‍ അപേക്ഷ നല്‍കേണ്ടി വരും. എന്നിട്ടും അനുമതി നിഷധിക്കപ്പെട്ടാല് 1947 എന്ന നമ്പറിലൂടെ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ പരാതി നല്‍കാം.