നവജാതശിശുക്കൾക്കും ഇനി ആധാർ എൻറോൾമെൻറ് ലഭ്യം; ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ഐടി മിഷൻ

Spread the love

തിരുവനന്തപുരം: ആധാർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡല്‍ ഏജൻസിയായ കേരള സംസ്ഥാന ഐടി മിഷൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

നവജാത ശിശുക്കളുടെ ആധാർ എന്റോൾമെന്റ് ഇനി മുതൽ സാധ്യമാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എൻറോള്‍ ചെയ്യുന്ന സമയം കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

സർക്കാർ സേവനങ്ങൾ ഭാവിയിൽ എളുപ്പത്തിൽ ലഭിക്കാൻ, ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉടനെ തന്നെ ആധാര്‍ എന്റോള്‍മെന്റ് പൂർത്തിയാക്കുക. അഞ്ചു വയസുവരെ കുട്ടികളുടെ പേര് ചേര്‍ക്കല്‍, നിര്‍ബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍, മൊബൈല്‍ നമ്പറും ഇ- മെയിലും ചേർക്കൽ എന്നീ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റു ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാണ്.
അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിര്‍ബന്ധമായും പുതുക്കിയിരിക്കണം. അഞ്ചാം വയസ്സിലെ പുതുക്കല്‍ ഏഴു വയസ്സിന് മുൻപും പതിനഞ്ചാം വയസ്സിലെ പുതുക്കല്‍ 17 വയസ്സിന് മുൻപും നടത്തിയാല്‍ മാത്രമേ പുതുക്കല്‍ സൗകര്യം സൗജന്യമായി ലഭിക്കൂ. പുതുക്കല്‍ നടത്തിയില്ലെങ്കില്‍ ആധാര്‍ അസാധുവായേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ബയോമെട്രിക് പുതുക്കല്‍ കൃത്യസമയത്ത് നടത്തിയാൽ വേറെയും ഗുണങ്ങളുണ്ട്. നീറ്റ്, ജെഇഇ തുടങ്ങിയ മത്സര പരീക്ഷകളുടെ രജിസ്‌ട്രേഷനിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. ആധാറില്‍ മൊബൈല്‍ നമ്പറും ഇ -മെയിലും നൽകേണ്ടതാണ് അനിവാര്യമാണ്, കാരണം പല വകുപ്പുകളും ആധാറിലെ മൊബൈലില്‍/ ഇ- മെയിലില്‍ ഒടിപി അയച്ച്‌ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

സംശയങ്ങള്‍ക്കും പരാതികള്‍ക്കും സിറ്റിസണ്‍ കോള്‍ സെൻ്ററുമായി ബന്ധപ്പെടാം: 1800-4251-1800/ 04712335523. ഐടി മിഷന്‍ (ആധാര്‍ സെക്ഷന്‍): 0471-2525442.