അച്ഛനൊപ്പം ഓട്ടോയില്‍ പോയ ഏഴുവയസ്സുകാരൻ റോഡിലേക്കു തെറിച്ചുവീണു; പിന്നാലെ വന്ന കാര്‍ കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി ; ഇടിച്ചിട്ട് നിർത്താതെ പോയ കാറിനായി അന്വേഷണം തുടങ്ങി , ഗുരുതരമായി പരിക്കേറ്റ കുട്ടി വെന്റിലേറ്ററില്‍   

Spread the love

 

ആലുവ: കുട്ടമശ്ശേരിയില്‍ അച്ഛനൊപ്പം ഓട്ടോയില്‍ സഞ്ചരിച്ച ഏഴുവയസ്സുകാരൻ റോഡിലേക്കു തെറിച്ചുവീണു.കുട്ടി റോഡില്‍ എഴുന്നേറ്റിരുന്നെങ്കിലും പിന്നാലെ വന്ന കാർ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. വാഴക്കുളം സ്വദേശി നിഷികാന്തിനാണ് ഗുരുതരമായി പരുക്കേറ്റത്. കുട്ടി വെന്റിലേറ്ററില്‍ കഴിയുകയാണ്. കുട്ടിയെ ഇടിച്ചിട്ട കാർ നിർത്താതെ പോയി. കാറിനായി അന്വേഷണം തുടങ്ങി.

video
play-sharp-fill

ഓട്ടോയില്‍നിന്നു റോഡിലേക്കു വീണ കുട്ടി എഴുന്നേറ്റിരുന്നെങ്കിലും പിന്നാലെ വന്ന കാർ കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുക ആയിരുന്നു. കുട്ടിയെ ആദ്യം സമീപത്തെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. പിന്നാലെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അപകടത്തെക്കുറിച്ച്‌ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ആശുപത്രി അധികൃതർ വിവരം അറിയിച്ചിരുന്നു. തുടർന്നു പൊലീസ് ഉദ്യോഗസ്ഥൻ ബന്ധുക്കളെ വിളിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ഉദ്യോഗസ്ഥന് കൈമാറിയിട്ടും നാളെ രാവിലെ സ്റ്റേഷനിലെത്തി പരാതി നല്‍കാനാണ് പൊലീസ് പറഞ്ഞതെന്നു കുടുംബം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group