
ഡൽഹി: ആന എഴുന്നളളിപ്പ് ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. ഇതോടെ പഴയ ചട്ടപ്രകാരം ആനയെ എഴുന്നളളിപ്പ് നടത്താം. ദേവസ്വങ്ങൾക്ക് ആശ്വാസമായി.
ആനയെ എഴുന്നള്ളിക്കുമ്പോൾ 3 മീറ്റർ അകലം പാലിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പാലിക്കാത്ത ക്ഷേത്രങ്ങൾക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്.
അക്രമം ഉണ്ടായാൽ ദേവസ്വങ്ങൾ പിഴ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു..
സുപ്രിം കോടതി വിധി ദേവസ്വങ്ങളും ആന ഉടമ സംഘടനയും സ്വാഗതം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
3 മീറ്റർ അകലത്തിൽ ആനയെ നിർത്തുക അപ്രായോഗികമാണെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സുപ്രിം കോടതി സ്റ്റേ ഉത്തരവിൽ വ്യക്തമാക്കി.
തൃശൂർ തിരുവമ്പാടി ദേവസ്വമാണ് ഇതു സംബന്ധിച്ച് സുപ്രിം കോടതിയിൽ ഹർജി നൽകിയത്.



