video
play-sharp-fill

Saturday, May 17, 2025
HomeCinema'ഓർമ്മകള്‍.. ഓർമ്മകള്‍, ഓടക്കുഴലൂതി..' ആടുതോമയുടെ തുളസിക്ക് ഇംഗ്ലണ്ടിലെ ഗ്ലാസ്‌ഗോ റോയല്‍ കോളേജ് ഒഫ് ഫിസിഷ്യൻസ് ആൻഡ്...

‘ഓർമ്മകള്‍.. ഓർമ്മകള്‍, ഓടക്കുഴലൂതി..’ ആടുതോമയുടെ തുളസിക്ക് ഇംഗ്ലണ്ടിലെ ഗ്ലാസ്‌ഗോ റോയല്‍ കോളേജ് ഒഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസില്‍ നിന്ന് ഒഫ്താല്‍മോളജിയില്‍ എം.ആർ.സി.എസും എഫ്.ആർ.സി.എസും

Spread the love

തിരുവനന്തപുരം: ആടുതോമയുടെ തുളസിക്ക് ഇംഗ്ലണ്ടിലെ ഗ്ലാസ്‌ഗോ റോയല്‍ കോളേജ് ഒഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസില്‍ നിന്ന് ഒഫ്താല്‍മോളജിയില്‍ എം.ആർ.സി.എസും എഫ്.ആർ.സി.എസും.

മോഹൻലാലിന്റെ ആടുതോമ എന്ന കഥാപാത്രം തകർത്താടിയ ‘സ്ഫടികം’ സിനിമയില്‍ ഉർവശിയുടെ ബാല്യകാലം അവതരിപ്പിച്ച എ.ആർ ആര്യ ഇപ്പോള്‍ തിരുവനന്തപുരം റീജിയണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്‌താല്‍മോളജിയില്‍ നേത്രരോഗവിദഗ്ധയാണ്. കഴിഞ്ഞമാസമാണ് ഗ്ളാസ്ഗോയില്‍ നിന്ന് ബിരുദം ലഭിച്ചത്.

‘ഓർമ്മകള്‍.. ഓർമ്മകള്‍, ഓടക്കുഴലൂതി..’ എന്ന ഗാനരംഗത്തില്‍ കുട്ടിത്തമുള്ള ചിരിയുമായി നിറഞ്ഞു നില്‍ക്കുന്ന തുളസിയെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളികള്‍ ഇന്നും ഓർക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തിലും രോഗികളെ ചികിത്സിക്കുമ്ബോഴുമൊക്കെ തുളസിയല്ലേ എന്ന ചോദ്യവുമായി ഇപ്പോഴും പലരുമെത്താറുണ്ട്. സിനിമ എന്നപോലെ കഥാപാത്രവും ജനത്തിന്റെ മനസില്‍ പതിഞ്ഞതിന് തെളിവാണിതെന്ന് ആര്യ പറയുന്നു. കഴിഞ്ഞവർഷം സിനിമ റീ റിലീസ് ചെയ്തതോടെ കഥാപാത്രം ജനങ്ങളുടെ മനസില്‍ കൂടുതല്‍ ആഴത്തില്‍ പതിഞ്ഞു.

പോങ്ങുംമൂട്ടിലാണ് താമസം. സ്ഫടികത്തില്‍ അഭിനയിച്ചത് ആറാംക്ളാസിലായിരിക്കുമ്ബോഴാണ്. തുടർന്ന് അഭിനയത്തോട് വിടപറഞ്ഞു. 2022ല്‍ പുറത്തിറങ്ങിയ ‘വാശി’യിലൂടെ വീണ്ടും അഭിനയരംഗത്തെത്തി.

കാനറാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ജി.രാജഗോപാലിന്റെയും ഏജീസ് ഓഫീസ് ഉദ്യോഗസ്ഥയായിരുന്ന അമലയുടേയും മകളായ ആര്യ

ബാലതാരമായി ആദ്യം അഭിനയിച്ചത് വടക്കൻ വീരഗാഥയിലാണ്. അന്ന് രണ്ടാംക്ളാസിലായിരുന്നു. അടുത്തചിത്രം ബട്ടർഫ്ളൈസ്.

സ്ഫടികത്തിനുശേഷം ദൂരദർശനില്‍ കൂടുമാറ്റം ഉള്‍പ്പെടെ ടെലിഫിലിമുകളും സീരിയലുകളും ചെയ്തു. കല്യാണസൗഗന്ധികം, അരയന്നങ്ങളുടെ വീട് എന്നീ സിനിമകളിലേക്ക് ക്ഷണം ലഭിച്ചെങ്കിലും പഠനം മുടങ്ങാതിരിക്കാൻ വേണ്ടെന്നുവച്ചു.

ഭർത്താവ് കാരക്കോണം മെഡിക്കല്‍ കോളേജ് മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.അനൂപ് നാരായണൻ. മകൻ അഭിരാം പന്ത്രണ്ടാംക്ളാസിലും മകള്‍ അനുരാധ എട്ടാംക്ളാസിലുമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments