വണ്ടി സർവീസ് ഏൽപ്പിച്ച് വീട്ടിൽ പോയി: രാവിലെ ഉടമയ്ക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ.! ഞെട്ടിപ്പോയി കാറുടമ
സ്വന്തം ലേഖകൻ
കൊച്ചി: വാഹനം സർവീസിനു നൽകുമ്പോൾ പെട്രോൾ ഊറ്റുന്ന പതിവുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, വണ്ടി തന്നെ കൊണ്ടു പോയി കറങ്ങിയ ശേഷം അപകടത്തിൽപ്പെടുത്തുന്നത് ആദ്യമായാണ്.
സർവീസ് സെന്ററിൽ പതിവ് പരിശോധനകൾക്ക് വാഹനം ഏൽപിച്ച് മടങ്ങിയ ഉടമയ്ക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ വന്നപ്പോഴാണ് സർവസ് സെന്ററുകാരുടെ തട്ടിപ്പ് പുറത്തു വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അംഗീകൃത സർവീസ് സെന്ററിലാണ് റിട്ട.എസ്ഐ പാറന്നൂർ പാലോളിത്താഴം തുഷാരത്തിൽ വി.സുരേഷ് കാർ ഏൽപ്പിച്ചിരുന്നത്. എന്നാൽ പൊലീസ് വിളിച്ച് അറിയിച്ചത് അപകടത്തിൽ കാർ പൂർണമായി തകർന്നുവെന്നാണ്.
ഹ്യുണ്ടായ് ഐ20 കാറാണ് ഇദ്ദേഹം കുന്നമംഗലം താഴെ പതിമംഗലത്തുള്ള സർവീസ് സെന്ററിൽ ഏൽപിച്ചത്. വാഹനം ഏൽപിച്ചു മടങ്ങിയ അന്ന് രാത്രി സുരേഷിന്റെ കാറുമായി സർവീസ് സെന്ററിലെ 4 ജീവനക്കാർ കറങ്ങാനിറങ്ങി.
എന്നാൽ രാത്രി 12.30ന് 25 കിലോമീറ്ററോളം അകലെ അടിവാരം പെരുമ്പള്ളിയിൽ കാർ അപകടത്തിൽപ്പെട്ടു. റോഡരികിൽ നിർത്തിയിട്ട സ്‌കൂൾ ബസിൽ ഇടിച്ച് കാർ തകർന്നു. സർവീസ് സെന്ററിൽ വിശ്വസിച്ച് ഏൽപ്പിച്ച വാഹനം നിയമവിരുദ്ധമായി ഉപയോഗിച്ച് വൻ നഷ്ടം വരുത്തിയതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുരേഷ് പൊലീസിൽ പരാതി നൽകി.
കാർ അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞ ശേഷം സർവീസ് സെന്ററുമായും പ്രധാന ഓഫിസുമായും ബന്ധപ്പെട്ടപ്പോഴൊക്കെ അവരുടെ ഭാഗത്തു നിന്നുള്ള മറുപടി തൃപ്തികരമായിരുന്നില്ലെന്നും സുരേഷ് പറയുന്നു.
തന്റെ വാഹനത്തിന്റെ അതേ പഴക്കമുള്ള മറ്റൊരു വാഹനം നൽകാമെന്ന വാഗ്ദാനം ഇദ്ദേഹം നിരസിച്ചു. അതേസമയം കമ്ബനിയുടെ അറിവോടെയോ അനുമതിയോടെയോ അല്ല സർവീസ് നടത്തുന്നതിനായി ഏൽപിച്ച കാറുമായി ജീവനക്കാർ പുറത്തു പോയത്. കാർ പുറത്തു കൊണ്ടു പോയി അപകടം വരുത്തിയ സംഭവത്തിൽ 2 താൽക്കാലിക ജീവനക്കാരടക്കം 4 പേർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം.