എക്‌സൈസ് സംഘം റെയ്ഡിനെത്തിയപ്പോള്‍ മദ്യപിക്കാന്‍ നിന്നത് പതിനഞ്ചോളം പേര്‍ ; അനധികൃതമായി വീട്ടിൽ മദ്യ വില്പന നടത്തിയ യുവാവ് പിടിയിൽ

Spread the love

അടൂര്‍: അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

video
play-sharp-fill

ഏനാദിമംഗലം പൂതങ്കരയില്‍ കച്ചവടം നടത്തിക്കൊണ്ടിരുന്ന അനീഷ് കുമാര്‍ (കണ്ണന്‍) എന്നയാളെയാണ് 9.6 ലിറ്റര്‍ മദ്യവുമായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

എക്‌സൈസ് സംഘം അനീഷിന്റെ വീട്ടില്‍ ചെല്ലുമ്ബോള്‍ പതിനഞ്ചോളം പേര്‍ മദ്യപിക്കുന്നതിനായി അവിടെ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ബി. രാജീവ്, പ്രിവന്റീവ് ഓഫീസര്‍മാരായജഗന്‍കുമാര്‍, കെ. അനസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജി.കെ. കിരണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ്. ദീപക്, ഡ്രൈവര്‍ വി.എസ്.റെംജി എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.