
പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പീഡന ശേഷം 22 കാരിയുടെ ബാഗും മൊബൈല്‍ ഫോണും പ്രതികള്‍ മോഷ്ടിച്ചു; സംഭവത്തില്‍ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
ഡൽഹി: ഝാര്‍ഖണ്ഡില്‍ പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പീഡന ശേഷം 22 കാരിയുടെ ബാഗും മൊബൈല്‍ ഫോണും പ്രതികള്‍ കവര്‍ന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെസ്റ്റ് സിംഗ്ഭും ജില്ലയിലെ മുഫാസില്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ബരിജല്‍ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയതായിരുന്നു പെണ്‍കുട്ടി. ഇതിനിടെ ഒരു സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം യുവാവിനെ മര്‍ദിച്ച് അവശനാക്കിയ പ്രതികള്‍, 22 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പിന്നീട് യുവതിയുടെ ബാഗും മൊബൈല്‍ ഫോണും മോഷ്ടിച്ച ശേഷം ഇരുവരെയും ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. യുവാവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്തി.
പെണ്‍കുട്ടി സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കിറ്റാഗുട്ടു ഗ്രാമത്തില്‍ നിന്ന് അഞ്ച് പേരെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ബാഗും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പി അശുതോഷ് ശേഖര്‍ പറഞ്ഞു.