
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം; യുവാവിനെ വെട്ടിക്കൊന്ന കേസിൽ നാല് പ്രതികൾ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ നാല് പ്രതികൾ പൊലീസ് പിടിയിൽ. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിൻ, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി 7.30ഓടെ നെയ്യാറ്റിൻകര കരകൊടങ്ങാവിളയിലാണ് സംഭവം. 23 വയസുകാരനായ ആദിത്യനാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് നാല് പേർ പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദിത്യൻ മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റാണ്. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Third Eye News Live
0