video
play-sharp-fill

ബംഗളൂരുവില്‍ കുളിമുറിയില്‍ വീണ് പരിക്കേറ്റ് യുവാവ് മരിച്ച സംഭവം ; സുഹൃത്തായ കാഞ്ഞിരപ്പള്ളി സ്വദേശി പോലീസ് കസ്റ്റഡിയില്‍

ബംഗളൂരുവില്‍ കുളിമുറിയില്‍ വീണ് പരിക്കേറ്റ് യുവാവ് മരിച്ച സംഭവം ; സുഹൃത്തായ കാഞ്ഞിരപ്പള്ളി സ്വദേശി പോലീസ് കസ്റ്റഡിയില്‍

Spread the love

കാഞ്ഞിരപ്പള്ളി: ബംഗളൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി കസ്റ്റഡിയില്‍. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം എബിൻ ബേബി (28) യെയാണ് കർണാടക ബെന്നയഗട്ട സ്റ്റേഷനിലെ പോലീസുകാർ ഇന്നലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.

തൊടുപുഴ ചിറ്റൂർ പുത്തൻപുരയില്‍ ബേബി – മേരിക്കുട്ടി ദമ്ബതികളുടെ മകൻ ലിബിൻ ബേബി (32) ആണ് തലയ്ക്ക് പരിക്കേറ്റ് ബംഗളൂരുവില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ 12ന് മരണമടഞ്ഞത്.ആറു വർഷമായി ലിബിൻ ബംഗളൂരുവിലെ ജോബ് കണ്‍സള്‍ട്ടൻസി സ്ഥാപനത്തില്‍ ജോലി ചെയ്‌തുവരികയായിരുന്നു. ഒരു മുറിയില്‍ മലയാളികളായ മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസം.

എട്ടാം തീയതിയാണ് ലിബിൻ കുളിമുറിയില്‍ വീണ് പരിക്കേറ്റ വിവരം സുഹൃത്തുക്കള്‍ കുടുംബാംഗങ്ങളെ അറിയിച്ചത്. ഇതേസമയം കുടുംബാംഗങ്ങള്‍ ബംഗളൂരുവില്‍ എത്തിയപ്പോഴാണ് തലയ്ക്ക് പരിക്കേറ്റ് ലിബിൻ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർമാരുമായി സംസാരിച്ചപ്പോള്‍ ലിബിന്‍റെ പരിക്ക് വീഴ്‌ചമൂലം ഉണ്ടായതല്ലെന്ന് വ്യക്തമായി. അതേസമയം ലിബിനൊപ്പമുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ എബിൻ ഇവിടെനിന്നു മുങ്ങിയിരുന്നു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.