video
play-sharp-fill

റിലീസ് ചെയ്തിട്ട് ഒരുവര്‍ഷത്തിനു ശേഷം ചിത്രം ഒടിടിയില്‍ കേന്ദ്രകഥാപാത്രങ്ങളായി ഉര്‍വശിയും ഇന്ദ്രൻസും

റിലീസ് ചെയ്തിട്ട് ഒരുവര്‍ഷത്തിനു ശേഷം ചിത്രം ഒടിടിയില്‍ കേന്ദ്രകഥാപാത്രങ്ങളായി ഉര്‍വശിയും ഇന്ദ്രൻസും

Spread the love

ഉർവശിയും ഇന്ദ്രൻസും പ്രധാനവേഷത്തില്‍ എത്തിയ ‘ജലധാര പമ്ബ്സെറ്റ് സിൻസ് 1962’ എന്ന ചിത്രം ഒടിടിയില്‍.

ജിയോ സിനിമയില്‍ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ്.

ജിയോ സിനിമയില്‍ ഡിജിറ്റല്‍ എക്സ്ക്ലുസിവ് പ്രീമിയര്‍ ആയെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. തിയേറ്ററില്‍ വലിയ സ്വീകാര്യത ലഭിക്കാതെ പോയ ചിത്രത്തിന് ഒടിടിയില്‍ വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉര്‍വശി-ഇന്ദ്രന്‍സ് കോമ്ബോയില്‍ പുറത്തിറങ്ങിയ ആദ്യ മലയാളചിത്രം കൂടിയാണ് ‘ജലധാര പമ്ബ്സെറ്റ്’. സെപ്റ്റംബര്‍ 15 തിരുവോണ നാളിലാണ് പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം ഒടിടിയിലെത്തിയത്. ഗൗരവമേറിയ ഒരു വിഷയം സരസമായും ലളിതമായും ഹാസ്യത്തിന്റെ മേമ്ബൊടി ചാലിച്ച്‌ പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൃണാളിനി ടീച്ചര്‍ എന്ന ഉര്‍വശിയുടെ കഥാപാത്രവും മണിയെന്ന ഇന്ദ്രന്‍സിന്റെ കഥാപാത്രവുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. പാലക്കാട് കൊല്ലങ്കോടിന്റെ ഹരിതാഭയുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കേസും കോടതിവാദങ്ങളും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

ഉര്‍വശിക്കും ഇന്ദ്രന്‍സിനും പുറമേ സാഗര്‍, ജോണി ആന്റണി, ടി ജി രവി, സനുഷ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജലധാരയില്‍ രണ്ട് മനോഹരമായ ഗാനങ്ങളുമുണ്ട്. ഒടിടിയിലെത്തിയതോടെ ചിത്രം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാണ്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്നാണ് ജലധാര പമ്ബ്സെറ്റ് നിർമിച്ചത്. ഇവരുടെ ആദ്യ നിർമാണ സംരംഭം കൂടിയായിരുന്നു ഇത്. കോർട്ട് റൂം ആക്ഷേപഹാസ്യമാണ് ചിത്രത്തിൻ്റെ പ്രമേയം. ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം നിർവഹിച്ചത്.

പുതിയ സിനിമ കൂട്ടായ്മയില്‍ ആശയക്കുഴപ്പമില്ല, ചര്‍ച്ചകള്‍ തുടങ്ങിയിട്ടേ ഉള്ളൂ: ആഷിഖ് അബു

സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അല്‍ത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയില്‍, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സംസ്ഥാന അവാർഡ് ജേതാവ് മാസ്റ്റർ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാർ, സ്നേഹ ബാബു, ഷൈലജ അമ്ബു, നിത കർമ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.