
ജീവിത കൂട്ടിനായി രണ്ട് പേരും വേണം; രണ്ടു യുവാക്കളെ വിവാഹം കഴിക്കാനായി രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകി യുവതി
സ്വന്തം ലേഖകൻ
കൊല്ലം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കണമെന്ന അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ ഒരു പെൺകുട്ടി. കൊല്ലത്താണ് സംഭവം. പത്തനാപുരം സ്വദേശിയായ പെൺകുട്ടിയാണ് അപൂർവ്വ ആഗ്രഹവുമായി രംഗത്തെത്തിയത്.
പത്തനാപുരം, പുനലൂർ സ്വദേശികളായ യുവാക്കളെ വിവാഹം കഴിക്കുന്നതിനായാണ് പത്തനാപുരം സ്വദേശിയായ പെൺകുട്ടി അപേക്ഷ നൽകിയത്. പത്തനാപുരം, പുനലൂർ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് പെൺകുട്ടി അപേക്ഷ നൽകിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പെഷ്യൽ മാരേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിലാണ് അപേക്ഷ നൽകിയത്. തുടർന്ന്, കഴിഞ്ഞ ദിവസം പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ പെൺകുട്ടി അപേക്ഷ നൽകുകയായിരുന്നു.
ഇതോടെ ആശയക്കുഴപ്പത്തിലായത് ഉദ്യോഗസ്ഥരാണ്. തുടർന്ന് പെൺകുട്ടിയെയും യുവാക്കളെയും വിളിച്ചു വരുത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. ഇതോടെ ഇവരോട് ചർച്ച നടത്തി തീർപ്പാക്കാനൊരുങ്ങുകയാണ് ഉദ്യോഗസ്ഥർ.